Current Date

Search
Close this search box.
Search
Close this search box.

ഷിന്‍ജിയാങ് മുസ്‌ലിംകളാണ് ലോകത്തെ ഏറ്റവും സന്തുഷ്ടര്‍: ചൈനീസ് ഉദ്യോഗസ്ഥന്‍

ബീജിങ്: ചൈനയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ഷിന്‍ജിയാങ്കിലെ മുസ്‌ലിംകളാണ് ലോകത്തെ ഏറ്റവും സന്തുഷ്ടരായ ആളുകളെന്ന് ചൈനീസ് ഉദ്യോഗസ്ഥന്‍. തീവ്രവാദികളും അവരുടെ പാശ്ചാത്യ കൂട്ടാളികളും പ്രചരിപ്പിക്കുന്ന നുണകള്‍ വിശ്വസിക്കരുതെന്നും ഷിന്‍ജിയാങ് ഡയലി പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഡെപ്യൂട്ടി ഫോറിന്‍ പബ്ലിസിറ്റി ഡയറക്ടര്‍ ഐലിറ്റി സാലിയേവ് ജനങ്ങളോട് ആവശ്യപ്പെട്ടു.
ചൈനയില്‍മ മുസ്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന ഈ പ്രദേശത്ത് 18 വയസ്സിന് താഴെയുള്ളവര്‍ മതനുസരിച്ച് ജീവിക്കുന്നതിനും റമദാനില്‍ നോമ്പെടുക്കുന്നതിനും ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഷിന്‍ജിയാങില്‍ സുസ്ഥിരതയും സഹിഷ്ണുതയും പുരോഗതിയും ആധുനികതയുമാണുള്ളതെന്നും സാലിയേവ് പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും സന്തോഷവാന്‍മാരായ മുസ്‌ലിംകല്‍ ഷിന്‍ജിയാങിലാണെന്ന് മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് പലരും പറയുന്നു.
ഇസ്‌ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്ന 10.37 ദശലക്ഷം മുസ്‌ലിംകളാണ് ഷിന്‍ജിയാങിലുള്ളത്. തലസ്ഥാനമായ ബീജിങ്ങില്‍ നിന്നും നാലര മണിക്കൂര്‍ വിമാനയാത്ര ചെയ്ത് അവിടെയെത്താം. മതത്തിന് മേലുള്ള നിയന്ത്രണം കര്‍ശനമാക്കിയ സര്‍ക്കാറിന്റെ ഇരകളാണ് തങ്ങളെന്ന ചിന്തയാണ് രാജ്യത്തെ പല മുസ്‌ലിംകളിലും ഉള്ളതെന്ന് ഡയലി മെയില്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ബുര്‍ഖ ധരിക്കുന്നതിനും താടി നീട്ടുന്നതിനും അവിടെ വിലക്കുണ്ട്. ഷിന്‍ജിയാങ്ങില്‍ ഇക്കഴിഞ്ഞ റമദാനില്‍ നോമ്പെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Related Articles