Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് ഗ്രാമം ഇടിച്ചു നിരത്താനുള്ള തീരുമാനം മരവിപ്പിച്ചു

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ഉള്‍നാടന്‍ ഗ്രാമമായ ഖാന്‍ അല്‍ അഹ്മര്‍ ഇടിച്ചു നിരത്താനുള്ള തീരുമാനം ഇസ്രായേല്‍ സുപ്രീം കോടതി മരവിപ്പിച്ചു. വ്യാഴാഴ്ചയാണ് ഫലസ്തീനിലെ അധിനിവേശ ഭൂമിയിലെ ചെറിയ ഗ്രാമം നശിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിന് തിരിച്ചടി ലഭിച്ചത്. ഖാന്‍ അല്‍ അഹ്മറിനെ തകര്‍ക്കാനായി ഇസ്രായേല്‍ സൈന്യം നിരന്തരമായി ആക്രമണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ഇസ്രായേല്‍ പട്ടാളം ഇവിടെ വെടിവെപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികളായ 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് പിന്തുണ അര്‍പ്പിക്കാനെത്തിയവര്‍ക്കു നേരെയും വെടിവെപ്പ് നടത്തി. 13 പേരെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇസ്രായേല്‍ സൈന്യം തുടരെത്തുടരെ വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങള്‍ക്കു നേരെ അക്രമം നടത്തുകയും ഇവിടെ കുടിയേറ്റം നടത്തുന്നതും പതിവാണ്.

 

Related Articles