Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കിലെയും ജൂലാനിലെയും കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കില്ല: നെതന്യാഹു

തെല്‍അവീവ്: വെസ്റ്റ് ബാങ്കിലെയും ജൂലാനിലെയും ഒറ്റ കുടിയേറ്റകേന്ദ്രവും ഇസ്രായേല്‍ ഭരണകൂടം ഒഴിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കുടിയേറ്റം അതിവേഗം വര്‍ധിച്ചുവരികയാണെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം.
ഗസ്സയിലെ കുടിയേറ്റ കേന്ദ്രങ്ങളെ ഒഴിപ്പിക്കാനുള്ള മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ തീരുമാനം ഇസ്രായേലിന് യാതൊരു സമാധാനവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ ആദ്യത്തെ കുടുയേറ്റ കേന്ദ്രമായ ഗുഷ് എറ്റിസിയോണില്‍ ഒരു ഔദ്യോഗിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റം നിങ്ങള്‍ക്ക് എപ്രകാരം പ്രധാനമാണോ അത്രതന്നെ എനിക്കും അത് പ്രധാനമാണ്. അതുകൊണ്ട് ഇസ്രായേല്‍ ഭൂമിയില്‍നിന്ന് ഒരു കുടിയേറ്റക്കാരനെയും ഒഴിപ്പിക്കുകയില്ലെന്ന് ഞാന്‍ വളരെ വ്യക്തമായി പറയുകയാണ്. രാഷ്ട്രത്തോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല. സമാധനം സ്ഥാപിക്കാനുള്ള മാര്‍ഗം അതല്ല എന്നതുകൊണ്ടുമാണ്. ഗസ്സയിലെ കുടിയേറ്റ കേന്ദ്രങ്ങളെ ഒഴിപ്പിച്ചതുകൊണ്ട് സമാധാനത്തിനു പകരം തീവ്രവാദവും മിസൈല്‍ ആക്രമണവുമാണ് ലഭിച്ചത്. ഇനിയൊരിക്കലും അത്തരം തീരുമാനങ്ങള്‍ ആവര്‍ത്തിക്കുകയില്ലയെന്നും അദ്ദേഹം പറഞ്ഞു.

Related Articles