Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസ സംവിധാനങ്ങള്‍ മാറ്റങ്ങളെ വേഗത്തില്‍ ഉള്‍കൊള്ളണം: സആദത്തുല്ലാഹ് ഹുസൈനി

തേഞ്ഞിപ്പലം: വിദ്യാഭ്യാസ സംവിധാനങ്ങള്‍ വളരെ വേഗത്തില്‍ മാറ്റത്തെ ഉള്‍കൊള്ളാന്‍ തയ്യാറാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റന്റ് അമീര്‍ സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ വകുപ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ‘എജ്യു സമ്മിറ്റ് 2016’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്കാദമിക തലത്തിലും മാനേജ്‌മെന്റ് മേഖലയിലും ലോക നിലവാരത്തിലുള്ള പുതുമയുള്ള മാറ്റങ്ങളെ ഉള്‍കൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ മുന്നോട്ട് പോകണമെന്ന് അദ്ദേഹം ഉണര്‍ത്തി. മുമ്പ് രണ്ട് നൂറ്റാണ്ടിനിടയില്‍ ലോകം ആര്‍ജിച്ചിരുന്ന പുരോഗതി കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകം നേടിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതല്‍ വിവരം ആര്‍ജിക്കാനുള്ള കവാടമാണെന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനുള്ള അംഗീകാരമല്ലെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിത വിജയത്തിന് നിദാനമാകുന്ന മൂല്യങ്ങളും ജീവിത വിശുദ്ധിയുണര്‍ത്തുന്ന ധാര്‍മ്മിക ചിട്ടകളും പഠനത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജീവിതതത്തില്‍ രൂപപ്പെടുന്ന പ്രശ്‌നങ്ങളെ അഭിമൂഖീകരിക്കാന്‍ ശേഷിയുള്ള വിദ്യാഭ്യാസമാണ് വിദ്യാര്‍ഥികള്‍ ആര്‍ജിക്കേണ്ടതെന്നും സ്ഥാപനങ്ങള്‍ അതിനനുസരിച്ചുള്ള അധ്യാപനമാണ് നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.
സ്‌കൂള്‍ എജ്യുക്കേഷന്‍ പ്രസന്റ് സെനാരിയോ എന്ന വിഷയം വിദ്യാ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ കെ.കെ മുഹമ്മദ് അവതരിപ്പിച്ചു. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്കാദമിക് മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും ജീവിത വിഭവ ശേഷ കരസ്ഥമാക്കുന്നതിന് പരിഗണന നല്‍കാത്തതുമാണ് സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ സീനിയര്‍ വൈസ് പ്രിന്‍സിപ്പള്‍ പി ശിഹാബുദ്ദീന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. എസ്. ഖമറുദ്ദീന്‍ അധ്യക്ഷ വഹിച്ചു.
‘റ്റുവാര്‍ഡ് എ ബെറ്റര്‍ സ്‌കൂള്‍ കരിക്കുലം’ എന്ന വിഷയമവതരിപ്പിച്ച് എന്‍.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി ഡോ. അഷിത രവീന്ദ്രന്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കുകൂടി പങ്കാളിത്തമുള്ള പാഠ്യപദ്ധതിയാണ് സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത് എന്‍.എം ഹുസൈന്‍, മലപ്പുറം ഗവണ്‍മെന്റ് കോളേജ് അസി. പ്രഫസര്‍ ഡോ ജമീല്‍ അഹ്മ്ദ്, മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ ഇസഡ്.എ അഷ്‌റഫ് എ്‌നിവര്‍ സംസാരിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും പുതിയ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തുകയും ചെയ്യുന്ന വ്യക്തികള്‍ ഒത്തുചേര്‍്ന്ന ‘മീറ്റ് ദ എക്‌സപേര്‍ട്ട്’ സെഷനില്‍ അന്‍സാര്‍ സ്ഥാപനങ്ങളുടെ സി.ഇ.ഒ കെ.വി മുഹമ്മദ്, ഏസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ അബ്ദുറഹ്മാന്‍, ജി-25 ഡയറക്ടര്‍ കെ.സി അബ്ദുല്‍ ലത്തീഫ്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സുഭാഷ് ബി നായര്‍, യു.എ.ഇ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.വി റഫീഖ്, സെന്‍്ട്രല്‍ സഹോദയ പ്രസിഡണ്ട കെ.എം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. വി.എം ബദീഉസ്സമാന്‍, ഡോ മഹ്മൂദ് ശിഹാബ് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഇന്ന് വിവിധ സെഷനുകളിലായി ഡോ കെഎസ് പ്രസാദ്, സുരേഷ് പി.കെ രാമനാട്ടുകര, എസ്.എം നൗഷാദ് എന്നിവര്‍ വിഷയമവതരിപ്പിച്ചു സംസാരിച്ചു.

Related Articles