Current Date

Search
Close this search box.
Search
Close this search box.

വര്‍ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ മുസ്‌ലിം സമ്മേളനം

കാലിഫോര്‍ണിയ: കടുത്ത വംശീയവാദിയും മുസ്‌ലിം വിരോധിയുമായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം നിലനില്‍ക്കുന്ന ഉത്കണ്ഠാജനകമായ സാഹചര്യത്തില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (CAIR) കാലിഫോര്‍ണിയയില്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ‘പാലങ്ങള്‍ നിര്‍മിക്കുക, മതിലുകള്‍ തകര്‍ക്കുക’ എന്ന തലക്കെട്ടിലായിരുന്നു സമ്മേളനം നടന്നത്. അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ സമ്മേളനത്തില്‍ പങ്കെടുത്ത മുസ്‌ലിം ഗവേഷകര്‍ തങ്ങളുടെ ഭീതി രേഖപ്പെടുത്തി. സമൂഹത്തില്‍ കൂടികലരേണ്ടതിന്റെയും ബന്ധങ്ങളുടെ പാലങ്ങള്‍ തീര്‍ത്ത് അതിന് തടസ്സം നില്‍ക്കുന്ന മതില്‍ക്കെട്ടുകള്‍ തകര്‍ക്കേണ്ടതിന്റെയും അനിവാര്യതയെ കുറിച്ച് അവര്‍ ആണയിട്ടു.
എഫ്.ബി.ഐ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മസ്ജിദുകള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 67 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2014ല്‍ ഇത്തരത്തിലുള്ള 156 സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2016ല്‍ 257 അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Articles