Current Date

Search
Close this search box.
Search
Close this search box.

ലോകത്താകമാനം 800 നഗരങ്ങളില്‍ ഖുദ്‌സ് ഐക്യദാര്‍ഢ്യ റാലി

തെഹ്‌റാന്‍: ഇസ്രായേലിന്റെ ജൂത അധിനിവേശത്തിനും നരനായാട്ടിനുമെതിരെ ലോകത്താകമാനം പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നു. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഖുദ്‌സ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. ഇറാനിലും ലണ്ടനിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 800ഓളം നഗരങ്ങളിലാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് പേരാണ് റാലിയില്‍ അണിനിരക്കുക.

വെള്ളിയാഴ്ച ഫലസ്തീനികളും ജറൂസലേമിലേക്ക് ബഹുജന റാലി നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ലണ്ടനിലും ടൊറന്റോയിലും ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരക്കുന്നത്. ഇസ്രായേലിന്റെ പതാകകള്‍ കത്തിച്ചും ഇസ്രായേല്‍ അധിനിവേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് റാലി സംഘടിപ്പിച്ചത്. നീതി,സ്‌നേഹം,സമാധാനം എന്നിവ ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നതെന്ന് ടൊറന്റോയിലെ സംഘാടകര്‍ പറഞ്ഞു. ഇസ്ലാമോഫോബിയയെ എതിര്‍ക്കാനും ഇസ്രായേലിന്റെ യുദ്ധ ഭീകരതക്കുമെതിരാണ് തങ്ങളുടെ പ്രക്ഷോഭമെന്നും സംഘാടകര്‍ അറിയിച്ചു.

എല്ലാ വര്‍ഷവും ജൂണില്‍ അന്താരാഷ്ട്ര ഖുദ്‌സ് ദിനാചരണം സംഘടിപ്പിക്കാറുണ്ട്. ഇത്തവണ റമദാനിലെ അവസാന വെള്ളിയാഴ്ചയാണ് ഖുദ്‌സ് ദിനാചരണം.
ജറൂസലേമിലേക്ക് ആയിരക്കണക്കിന് പേരുടെ മാര്‍ച്ചാണ് ഇന്ന് സംഘടിപ്പിച്ചിട്ടുള്ളത്. ഫലസ്തീന്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ അതിര്‍ത്തിയിലുമെല്ലാം ഗ്രേറ്റ് റിട്ടേര്‍ണ്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

 

Related Articles