Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സന്ദര്‍ശിക്കാന്‍ തുര്‍ക്കി പ്രഥമ വനിത ധാക്കയില്‍

ധാക്ക: മ്യാന്‍മറിലെ അറാകാനില്‍ (റാഖൈന്‍) നിന്നും ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ തുര്‍ക്കിയുടെ പ്രഥമ വനിത അമീന എര്‍ദോഗാന്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ധാക്കയില്‍ എത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അവര്‍ പ്രത്യേക വിമാനത്തില്‍ ഷാഹ്ജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. മകന്‍ ബിലാല്‍ എര്‍ദോഗാനും അവരെ അനുഗമിക്കുന്നുണ്ട്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുഹമ്മദ് ഷഹ്‌രിയാര്‍ ആലം തുര്‍ക്കി പ്രഥമ വനിതയെയും സംഘത്തെയും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന അവരുടെ നേതൃത്വത്തിലുള്ള സംഘം ഇരകളുമായി നേരിട്ട് സംസാരിച്ച് അവിടത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കുമെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് സൂചിപ്പിച്ചു. തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലുദ് ജാവേഷ് ഓഗ്‌ലു, കുടുംബ-സാമുഹ്യ ക്ഷേമ മന്ത്രി ഫാതിമ ബതൂല്‍ സയാന്‍ കായ തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകുമെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles