Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ ക്യാമ്പയിന്‍ നവംബര്‍ 22 മുതല്‍

മനാമ: ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ എന്ന തലക്കെട്ടില്‍ ‘യൂത്ത് ഇന്ത്യ ബഹ്‌റൈന്‍’ നവംബര്‍ 22 മുതല്‍ ഡിസംബര്‍ 22 വരെ സംഘടന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗായി ഉദ്ഘാടന സമ്മേളനം, കലാമത്സരങ്ങള്‍, പ്രൊഫഷണല്‍ മീറ്റ്, ഫുട്‌ബോള്‍ മത്സരം, ഉപന്യാസ മത്സരം, വടംവലി മത്സരം തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. ക്യാമ്പയിന്‍ ഉദ്ഘാടന പരിപാടിയായ ‘വൈജ്ഞാനിക സദസ്സ്’ നവംബര്‍ 24 ന് ഫ്രന്റ്‌സ് സിഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ‘മാധ്യമം’ ചെയര്‍മാന്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. ക്യാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ബ്രോഷര്‍ പ്രകാശനം യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍ നിര്‍വഹിച്ചു. സിഞ്ച് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫ്രന്റ്‌സ് ജനറല്‍ സെക്രട്ടറി സുബൈര്‍ എം.എം, യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ.ഫാജിസ്, ജനറല്‍ സെക്രട്ടറി വി.കെ. അനീസ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ സജീം കെ., നജാഹ് എന്നിവര്‍ സംബന്ധിച്ചു.

Related Articles