Current Date

Search
Close this search box.
Search
Close this search box.

യു.എസ് അംബാസഡറിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഫലസ്തീന്‍ പ്രസിഡന്റ്

വെസ്റ്റ്ബാങ്ക്: ഇസ്രായേലിലെ യു.എസ് അംബാസഡര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആക്രോശിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്ത്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ കൈയേറ്റത്തെയും കുടിയേറ്റത്തെയും പിന്തുണക്കുന്നതില്‍ പ്രതിഷേധിച്ചാണ് അബ്ബാസ് സ്വരം കടുപ്പിച്ചത്.

യു.എസ് അംബാസഡര്‍ നായയുടെ മകനാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹമാസിനെതിരെയും അബ്ബാസ് പൊട്ടിത്തെറിച്ചു. കഴിഞ്ഞയാഴ്ച ഗസ്സയില്‍ ഫലസ്തീന്‍ പ്രധാനമന്ത്രിക്കു നേരെ നടന്ന സ്‌ഫോടനശ്രമത്തെത്തുടര്‍ന്നാണ് ഹമാസിനെതിരെ അബ്ബാസ് ആരോപണമുന്നയിച്ചത്. ഇതിന്റെ പിന്നില്‍ ഹമാസാണെന്ന് നേരത്തെയും അബ്ബാസ് ആരോപിച്ചിരുന്നു.

തെല്‍ അവീവിലുള്ള യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രൈഡ്മാനെതിരെയാണ് അബ്ബാസ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മഹ്മൂദ് അബ്ബാസിനെതിരെ ഡേവിഡ് ഫ്രൈഡ്മാന്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. ഇസ്രായേലിന്റെ അനധികൃത ഭൂമിയിടപാടും കൈയേറ്റവും ചോദ്യം ചെയ്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞയാഴ്ച മൂന്നു ഇസ്രായേലി യുവാക്കള്‍ കൊല്ലപ്പെട്ടുവെന്നും ഫലസ്തീന്‍ തീവ്രവാദികളാണ് അവരെ കൊന്നതെന്നും അന്ന് ഫലസ്തീന്‍ അതോറിറ്റിക്ക് ബധിരത ബാധിച്ചിരിക്കുകയായിരുന്നോ എന്നുമാണ് അദ്ദേഹം ആക്രോഷിച്ചത്.

തുടര്‍ന്നാണ് അബ്ബാസ് അതേ നാണയത്തില്‍ ഫ്രൈഡ്മാന് മറുപടി നല്‍കിയത്.
‘അവരുടെ ഭൂമിയിലാണ് അവര്‍ നിര്‍മാണം നടത്തുന്നതെന്നാണ് നായയുടെ മകന്‍ പറയുന്നത്. അവന്‍ തന്നെ ഒരു കുടിയേറ്റക്കാരനാണ്. അവന്റെ കുടുംബവും കുടിയേറ്റക്കാരാണ്. തെല്‍ അവീവിലെ യു.എസ് അംബാസഡറാണ് അദ്ദേഹം. എന്താണ് ഇവരില്‍ നിന്ന് ഇനി നാം പ്രതീക്ഷിക്കേണ്ടത്’ അബ്ബാസ് പറഞ്ഞു. ഇസ്രായേലിന്റെ അധിനിവേശത്തെയും കുടിയേറ്റത്തെയും ശക്തമായി പിന്തുണക്കുന്നയാളാണ് ഫ്രൈഡ്മാന്‍.

 

Related Articles