Current Date

Search
Close this search box.
Search
Close this search box.

‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ യൂത്ത് ഇന്ത്യ യുവജന സമ്മേളനം 29 ന്

മനാമ : യുവത ജീവിതം അടയാളപ്പെടുത്തുന്നു  എന്ന പ്രമേയത്തില്‍ യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിച്ച, ഒരു മാസം നീണ്ടു നിന്ന  സംഘടനാ ക്യാമ്പയിന്‍ ന്റെ സമാപന ത്തോടനുബന്ധിച്ച് ഡിസംബര്‍ 29നു വൈകുന്നേരം 6.30 സല്‍മാനിയ ഖാദിസിയാ യൂത്ത് ക്ലബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍  വെച്ച് യുവജന സമ്മേളനം നടക്കും. നവംബര്‍ 22 നു ആരംഭിച്ച കാമ്പയിന്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എം ഐ അബ്ദുല്‍ അസീസ് ആണ് ഉദ്ഘാടനം ചെയ്തത്. ക്യാമ്പയിനോടനുബന്ധിച്ച് യുവാക്കള്‍ക്കളുടെ കലാ കായിക ശേഷി വര്‍ധിപ്പിക്കുന്നതിനും മത്സരാധിഷ്ടിധ മനസ്സ് സൃഷ്ടിച്ചെടുക്കുന്നതിനും ആത്മവിശ്വാസമുള്ളവരാക്കി മാറ്റുന്നതിനുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി .  ഫുട്‌ബോള്‍ മത്സരം, മാപ്പിളപ്പാട്ട് മത്സരം,കവിതാലാപന മത്സരം, ഫാമിലി കൗണ്‌സിലിംഗ് പരിപാടി, ബഹ്‌റൈന്‍ ദേശീയ ദിന ആഘോഷ പരിപാടികളോടനുബന്ധിച്ചു  വടംവലി  മത്സരം  എന്നിവ സംഘടിപ്പിച്ചു,  വൈജ്ജാനിക മേഖലകളില്‍ യുവാക്കളുടെ നിലവാരം വര്‍ധിപ്പിക്കുവാനുദ്ദേശിച്ചു പഠന ക്യാമ്പ്, ഉപന്യാസ മത്സരം എന്നിവയും സംഘടിപ്പിച്ചു.. വിവിധ മത്സര  വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യുവജന സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും. കേരളത്തിലെ അറിയപ്പെടുന്ന സോഷ്യല്‍ ആക്ടിവിസ്റ്റും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റുമായ പി എം സാലിഹ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന യുവജന സമ്മേളനത്തില്‍ ആയിരം പ്രതിനിധികള്‍ പങ്കെടുക്കും,  വിവിധ യുവജന കൂട്ടായ്മകളുടെ പ്രതിനിധികളും അറബ് പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും .പ്രവാസി മലയാളി യുവാക്കളുടെ സംഗമ വേദിയാവുന്ന സമാപന സമ്മേളനത്തിന് കൊഴുപ്പേകി വിവിധ കല പരിപാടികളും അരങ്ങേറും . സിഞ്ജിലെ ഫ്രണ്ട്‌സ് കേന്ദ്ര ഓഫീസില്‍  വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് ഫാജിസ് ടി കെ, സെക്രട്ടറി അനീസ് വി കെ, വൈസ് പ്രസിഡന്റ് യൂനുസ് സലീം യൂത്ത് ഇന്ത്യ രക്ഷാധികാരി  ജമാല്‍ നദ്‌വി ഇരിങ്ങല്‍, ക്യാമ്പയിന്‍ കണ്‍വീനര്‍ ബദ്‌റുദ്ദീന്‍ പൂവാര്‍, അസി കണ്‍വീനര്‍ നജാഹ് കൂരന്‍മുക്ക്, മീഡിയ കണ്‍വീനര്‍ സഈദ് റമദാന്‍ നദ്‌വി, മുസ്തഫ, മുര്‍ഷാദ്, യൂനുസ് മാസ്റ്റര്‍  എന്നിവര്‍ പങ്കെടുത്തു.

 

Related Articles