Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഭീകരവാദിയോ ക്രിസ്ത്യന്‍ ഭീകരവാദിയോ ഇല്ല: ദലൈലാമ

ന്യൂഡല്‍ഹി: മുസ്‌ലിം ഭീകരവാദിയോ ക്രിസ്ത്യന്‍ ഭീകരവാദിയോ ഇല്ലെന്നും കാരണം ഭീകരവാദത്തെ ആശ്ലേഷിക്കുന്നതോടെ അതല്ലാത്ത മറ്റൊരു മതവും ഭീകരര്‍ക്ക് ഇല്ലാതാവുകയാണെന്നും തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ത്രിദിന മണിപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാലിലെത്തിയ അവര്‍ ബുധനാഴ്ച്ച നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഒരാള്‍ ഭീകരവാദിയാകുന്നതോടെ അയാള്‍ മുസ്ലിമോ ക്രിസ്ത്യാനിയോ മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ടയാളോ ആയിക്കോട്ടെ, പിന്നീട് അവര്‍ ഭീകരവാദികള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു.
മത അസഹിഷ്ണുതയോട് നീരസം പ്രകടിപ്പിച്ച ദലൈലാമ മ്യാന്‍മറിലെ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ‘ദൗര്‍ഭാഗ്യകരം’ എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ ചരിത്രപരമായ ബഹുസ്വര സംസ്‌കാരങ്ങളുടെ നാടാണ്. വ്യത്യസ്ത തരത്തിലുള്ള ആളുകളും വ്യത്യസ്ത വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സമുദായങ്ങളും ഇവിടെയുണ്ട്. അവരത് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ മതപരിവര്‍ത്തനത്തിനോ മതം പ്രചരിപ്പിക്കുന്നതിനോ ഒരു മതവിഭാഗത്തിനും അവകാശമില്ല. ഞാനൊരു ബുദ്ധ വിശ്വാസിയാണ്. ബുദ്ധമതത്തെ കുറിച്ച് ഞാന്‍ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഞാനൊരിക്കലും ബുദ്ധമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നും അവര്‍ വിവരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തോട് തനിക്ക് എതിര്‍പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമം ഒരു പ്രശ്‌നവും പരിഹരിക്കില്ല. അഹിംസ എന്നത് ഇന്ത്യയുടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും ആയിരം വര്‍ഷം പഴക്കമുള്ള ഈ അറിവ് കൊണ്ട് ലോകസമാധാനം നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവനെന്നും പണക്കാരനെന്നുമുള്ള വേര്‍തിരിവ് കൂടിവരികയാണ്. മണിപ്പൂരിലും ഇത് പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 58 വര്‍ഷം മുന്‍പ് അഭയാര്‍ഥിയായി ഇന്ത്യയിലെത്തിയതിനെക്കുറിച്ചും ദലൈലാമ ഓര്‍മകള്‍ പങ്കുവെച്ചു. ഒരു ലക്ഷത്തോളം വരുന്ന ടിബറ്റുകാരുടെ രണ്ടാമത്തെ വീടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

Related Articles