Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം-ദലിത് മുന്നേറ്റങ്ങളെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഭയക്കുന്നു: ഡോ. എ.കെ സഫീര്‍

കൂട്ടിലങ്ങാടി: രാജ്യത്തെ മുസ്‌ലിം-ദലിത് മുന്നേറ്റങ്ങളെ സംഘ് പരിവാറിനെ പോലെത്തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഭയപ്പെടുകയാണെന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. എ.കെ സഫീര്‍ പറഞ്ഞു. രോഹിത് വെമുല സാമൂഹിക മരണത്തിന് വിധേയനാകാന്‍ കാരണം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം ജാതി മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയ കൂട്ടിലങ്ങാടിയില്‍ സംഘടിപ്പിച്ച ‘രോഹിത് വെമുല; മറവിക്ക് വിട്ട് കൊടുക്കില്ല’ ‘കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ സെക്രട്ടറി സി.എച്ച് സാജിദ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഗ്രാം കണ്‍ വീനര്‍ ഹാദിഖ് എന്‍.കെ നന്ദി പറഞ്ഞു. ഏരിയാ അസി.സെക്രട്ടറി ഇര്‍ഷാദ് കൂട്ടിലങ്ങാടി, സെക്രട്ടേറിയറ്റ് അംഗങ്ങളായ തന്‍സീം പടിഞ്ഞാറ്റുമുറി, ഷറഫലി മക്കരപ്പറമ്പ്, ഫയാസ് മുല്ലപ്പള്ളി, അഷ്‌റഫ് കടുങ്ങൂത്ത്, അസ്‌ലം പടിഞ്ഞാറ്റുമുറി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles