Current Date

Search
Close this search box.
Search
Close this search box.

മുത്വലാഖ് യുക്തിക്കും നീതിക്കും നിരക്കാത്തത്: മൗലാനാ കല്‍ബെ സാദിഖ്

ന്യൂഡല്‍ഹി: യുക്തിക്കും നീതിക്കും നിരക്കാത്തതാണ് മുത്വലാഖ് എന്ന് പ്രമുഖ ശിയാ പണ്ഡിതന്‍ മൗലാനാ കല്‍ബെ സാദിഖ്. സുന്നികളാണ് മുത്വലാഖ് രീതി സ്വീകരിക്കുന്നതെന്നും സ്ത്രീകളെ അവഹേളിക്കുന്ന ഈ വിവാഹ മോചന രീതി ഇല്ലാതാക്കുന്നതിന്‍ താന്‍ പ്രതിനിധീകരിക്കുന്ന വിഭാഗം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിക്ക് നിരക്കാത്ത ഒന്നും ഇസ്‌ലാം പറയില്ല. നീതിക്ക് വിരുദ്ധമായതും പറയില്ല. നമ്മെ സംബന്ധിച്ചടത്തോളം യുക്തിക്കും നീതിക്കും നിരക്കാത്തതാണ് മുത്വലാഖ്. ഈ നിയമത്തില്‍ സുന്നീ സഹോദരങ്ങള്‍ പുനരാലോചനക്ക് തയ്യാറാവണം. മുത്വലാഖ് സ്ത്രീകളെ സ്ത്രീകളെ അവമതിക്കാനുള്ള ഒരു കാരണമായി കൊണ്ടിരിക്കെ അവര്‍ ഒരു പരിഹാര മാര്‍ഗവുമായി മുന്നോട്ടു വരികയാണെങ്കില്‍ അവരുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്ന് മൗലാനാ സാദിഖ് പറഞ്ഞു.
മുത്വലാഖ് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനമാണെന്നാണ് മറ്റൊരു പണ്ഡിതനായ മൗലാനാ സൈഫ് അബ്ബാസ് അഭിപ്രായപ്പെട്ടത്. മുത്വലാഖ് തെറ്റായതും ഇസ്‌ലാമിലോ ഖുര്‍ആനിലോ പരാമര്‍ശിക്കപ്പെടാത്തതുമായ കാര്യമാണ്. സ്ത്രീകളെ പീഡിപ്പിക്കുകയാണതിലൂടെ. സ്ത്രീകള്‍ക്കെതിരായ അനീതിയല്ലാതെ മറ്റൊന്നുമല്ല അത്. എന്ന് മൗലാനാ അബ്ബാസ് പറഞ്ഞു.
മുത്വലാഖ് സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണിത്. സ്ത്രീകള്‍ക്കുള്ള അവകാശം മുന്‍നിര്‍ത്തി സര്‍ക്കാര്‍ മുത്വലാഖിനെ എതിര്‍ക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയം ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ടല്ല കേന്ദ്രം കാണുന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles