Current Date

Search
Close this search box.
Search
Close this search box.

മാധ്യമവാര്‍ത്ത വാസ്തവവിരുദ്ധം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

കോഴിക്കോട്: ഓണം വിഷു തുടങ്ങിയ ഇതര മതസ്തരുടെ ആഘോഷങ്ങളില്‍ പങ്ക് ചേരണമെന്നും പങ്കെടുക്കരുതെന്ന് പറയുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും താന്‍ പറഞ്ഞതായി മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ഒരു സ്വകാര്യചാനലില്‍ വന്ന  അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.
ഇതര മതസ്തരുടെ ആഘോഷവുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസത്തിലോ ആചാരങ്ങളിലോ ആഘോഷങ്ങളിലോ പങ്ക് ചേരാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവരുടെ സന്തോഷത്തില്‍ പങ്ക്‌ചേരാമെന്നും സൗഹൃദം ഊട്ടിയുറപ്പിക്കാമെന്നുമാണ് പറഞ്ഞത്. സഹോദരസമുദായാംഗങ്ങളോട് സഹിഷ്ണുതാപരമായി നീങ്ങുന്നതിന് വിരുദ്ധമായി അവരെ ജോലിക്ക് നിര്‍ത്തുന്നത് പോലും കുറ്റമാണെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന പാശ്ചാത്തലത്തിലാണ് ഇത്തരം പ്രസ്താവന നടത്തേണ്ടി വന്നത്. ഇതിനെ വളച്ചൊടിച്ച് സമസ്തയുടെ ആശയത്തിന് വിരുദ്ധമായ രീതിയില്‍ പ്രചരിപ്പിച്ചത് പത്രധര്‍മത്തിന് യോജിക്കാത്തതാണ്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles