Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയുടെ കേടുപാടുകള്‍ വിലയിരുത്താന്‍ നാല് സമിതികള്‍

ഖുദ്‌സ്: ഇസ്രയേല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്നുണ്ടായ കേടുപാടുകള്‍ പരിശോധിക്കുന്നതിന് ഖുദ്‌സിലെ ഇസ്‌ലാമിക് ഔഖാഫ് നാല് വിദഗ്ദ സമിതകളെ ചുമതലപ്പെടുത്തി. അധിനിവേശ സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ മസ്ജിദിനും അനുബന്ധ സംവിധാനങ്ങള്‍ക്കും വരുത്തിയ മുഴുവന്‍ കേടുപാടുകളും വിലയിരുത്തലാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ഖുദ്‌സ് ഔഖാഫ് ഡയറക്ടര്‍ ശൈഖ് അസ്സാം അല്‍ഖതീബ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയില്‍ അഖ്‌സയിലുണ്ടാസ സംഭവങ്ങള്‍ക്കിടെ ഔഖാഫിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ രേഖകള്‍ ഇസ്രയേല്‍ കവര്‍ന്നെടുത്തിട്ടുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും നടക്കുന്ന റിപോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്ന് ഔഖാഫ് മുന്നറിയിപ്പ് നല്‍കി. പ്രസ്തുത പ്രചാരണം സൂക്ഷ്മമല്ലെന്നും ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന്റെയോ ഔദ്യോഗിക വിലയിരുത്തലിന്റെയോ അടിസ്ഥാനത്തിലല്ല അതെന്നും അല്‍ഖതീബ് പറഞ്ഞു. നിശ്ചയിക്കപ്പെട്ട സമിതികള്‍ അവയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്ന മുറക്ക് ഔഖാഫ് അതു സംബന്ധിച്ച പൊതുപ്രസ്താവന നടത്തുമെന്നും വിശുദ്ധ മസ്ജിദുല്‍ അഖ്‌സയിലുണ്ടായിരുന്ന മുഴുവന്‍ രേഖകളെയും സംബന്ധിച്ച ഔദ്യോഗിക റിപോര്‍ട്ട് സമര്‍പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജൂലൈ 14ന് മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യം ഔഖാഫ് ജീവനക്കാരെയും കാവല്‍ക്കാരെയും പുറത്താക്കി മസ്ജിദ് രണ്ട് ദിവസം അടച്ചിട്ടിരുന്നു. ജോര്‍ദാന്‍ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ഖുദ്‌സിലെ ഇസ്‌ലാമിക് ഔഖാഫാണ് മസ്ജിദുല്‍ അഖ്‌സയുടെ ഉത്തരവാദിത്വം വഹിക്കുന്നത്.

 

Related Articles