Current Date

Search
Close this search box.
Search
Close this search box.

മലര്‍വാടി-ടീന്‍ഇന്ത്യ അംഗത്വ കാമ്പയിന് തുടക്കമായി

മലപ്പുറം: മലര്‍വാടി-ടീന്‍ഇന്ത്യ സംസ്ഥാനതല അംഗത്വകാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം മലബാര്‍ ഹൗസില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി ടീന്‍ഇന്ത്യ ദഅ്‌വത്ത് നഗര്‍ ഏരിയാ ക്യാപ്റ്റന്‍ അജ്മല്‍ ഷാന്‍, മലര്‍വാടി ക്യാപ്റ്റന്‍ സനാബില്‍ എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കി നിര്‍വഹിച്ചു.  മനുഷ്യനെ സ്‌നേഹിച്ചും പ്രകൃതിയോട് ഇണങ്ങിയും ജീവിക്കണമെന്നും ഓണവും പെരുന്നാളും ഒന്നിച്ചുവരുന്ന ഈ അവസരത്തില്‍ കുട്ടികളുടെ ലോകത്തും വിശാലമായ സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.  
മലര്‍വാടി-ടീന്‍ഇന്ത്യ രക്ഷാധികാരി അബ്ബാസ് വി കൂട്ടില്‍ അധ്യക്ഷത വഹിച്ചു.  മലര്‍വാടി-ടീന്‍ഇന്ത്യ രക്ഷാധികാരി എം.സി. നസീര്‍, ടീന്‍-ഇന്ത്യ കോഡിനേറ്റര്‍ ഉമര്‍ പൂപ്പലം എന്നിവര്‍ സംസാരിച്ചു.  മലര്‍വാടി സംസ്ഥാന കോഡിനേറ്റര്‍ മുസ്തഫ മങ്കട സ്വാഗതവും ജില്ലാ കോഡിനേറ്റര്‍ അബ്ബാസലി പത്തപ്പിരിയം നന്ദിയും പറഞ്ഞു.

Related Articles