Current Date

Search
Close this search box.
Search
Close this search box.

മതപ്രബോധനം തടയാന്‍ ആര്‍ക്കും അവകാശമില്ല: ഇ.ടി മുഹമ്മദ് ബഷീര്‍

ആലപ്പുഴ: സ്വതന്ത്രമായ മത പ്രബോധന പ്രവര്‍ത്തനത്തിന് ചിലര്‍ ബോധപൂര്‍വമായ തടസ്സം ചിലര്‍ സൃഷ്ടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. അനാവശ്യ വിവാദങ്ങളുണ്ടാക്കി ഇസ്‌ലാമിനെതിരെ ഇക്കൂട്ടര്‍ കല്ലേറ് നടത്തുകയാണെന്നും മുസ്‌ലിം സൗഹൃദ വേദി ആലപ്പുഴയില്‍ സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. പ്രബോധന പ്രവര്‍ത്തനം ഭരണഘടനാപരമായി പൗരന്റെ അവകാശമാണ്. അത് തടയാന്‍ ആര്‍ക്കും അധികാരമില്ല. ഒരാളെ വശീകരിച്ചോ ഭീഷണപ്പെടുത്തിയോ മതത്തില്‍  ചേര്‍ക്കുന്നത് ഇസ്‌ലാമിന് നിരക്കുന്ന കാര്യമല്ല. അതിനാല്‍ മത പ്രബോധന നിരോധം എന്ന വാദം അനാവശ്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.
ഐഎസ് ഇസ്‌ലാമല്ല എന്നതിന് വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഒരാളെ അന്യായമായി കൊന്നാല്‍ മനുഷ്യവര്‍ഗത്തെ മുഴുവന്‍ കൊന്നതിന് തുല്യമാണെന്നാണ് ഇസ്‌ലാം പറയുന്നത്. ആ ഇസ്‌ലാമിന്റെ പേരുച്ചരിക്കാന്‍പോലും ഐഎസിന് അവകാശമില്ലെന്നും ഇ.ടി. പറഞ്ഞു. തെറ്റായ കരിനിയമങ്ങള്‍ക്ക് രൂപം കൊടുത്തിട്ട് ഉദ്യോഗസ്ഥരോട് സാരോപദേശം നടത്തിയിട്ട് കാര്യമില്ലെന്നും അഫ്‌സ്പ നിരോധിക്കണമെന്ന ഇറോം ശര്‍മിളയുടെ ആവശ്യത്തിന് നേരേ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖം തിരിച്ച് നിന്നത് ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സൌഹൃദവേദി ചെയര്‍മാന്‍ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി, പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍, കെ.എന്‍.എം സംസ്ഥാന സമിതിയംഗം ഇര്‍ഷാദ് സലാഹി, എസ്.ഐ.ഒ മുന്‍ ദേശീയ പ്രസിഡന്റ് കെ.കെ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles