Current Date

Search
Close this search box.
Search
Close this search box.

ഭീകരവാദ വിരുദ്ധ പോരാട്ടം: യു.എന്‍ നേതൃപരമായ പങ്കുവഹിക്കണമെന്ന് എര്‍ദോഗാന്‍

അങ്കാറ: ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ നേതൃത്വം ഐക്യരാഷ്ട്ര സഭ ഏറ്റെടുക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് എര്‍ദോഗാന്‍ യു.എനിന്റെ 71ാം വാര്‍ഷികത്തില്‍ അഭിന്ദനം അറിയിച്ച് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. വിവിധ ഭീകരവാദ സംഘടനകള്‍ക്കെതിരെ ദീര്‍ഘകാലമായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമെന്ന നിലയില്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ നേതൃസ്ഥാനം ഐക്യരാഷ്ട്ര സഭ ഏറ്റെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.
സ്ഥാപക അംഗം എന്ന നിലയില്‍ തുര്‍ക്കി ഐക്യരാഷ്ട്ര സഭയെയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്ല്യങ്ങളെയും പിന്തുണക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക ബജറ്റിലേക്ക് തുക വര്‍ധിപ്പിച്ച തുര്‍ക്കി ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ഇസതംബൂളാക്കുന്നതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരാണിക പാരമ്പര്യവും സാംസ്‌കാരിക പശ്ചാത്തലവും പ്രകൃതിപരമായ മനോഹാര്യതയുമുള്ള സ്ഥലമാണ് ഇസ്തംബൂള്‍. യു.എനിന്റെ ദൗത്യത്തിലും നിലപാടുകളിലും മഹത്തായ സംഭാവനകള്‍ നല്‍കാന്‍ അതിനെ ആസ്ഥാനമാക്കുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം മേയില്‍ ഇസ്തംബൂളില്‍ നടന്ന ലോക മാനവിക ഉച്ചകോടി മാനുഷിക ദൂരന്തങ്ങള്‍ക്കെതിരായ ഞങ്ങളുടെ സമീപനം അടയാളപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള മൂന്ന് ദശലക്ഷത്തിലധികം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുക വഴി തുര്‍ക്കി ആഗോള മനസാക്ഷിയുടെ ശബ്ദമായിത്തീര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles