Current Date

Search
Close this search box.
Search
Close this search box.

ബന്ധികളുടെ കൈമാറ്റം ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള വിഷയം: റെഡ്‌ക്രോസ്

ജനീവ: ഹമാസ് ബന്ധികളാക്കിയിട്ടുള്ള ഇസ്രയേലി പൗരന്‍മാരെ സന്ദര്‍ശിക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും എന്നാല്‍ ഹമാസ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അവരുടെ വിഷയം അവതരിപ്പിച്ചിരുന്നുവെന്നും റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മറ്റി പ്രസിഡന്റ് പീറ്റര്‍ മോറെര്‍. ഇസ്രയേല്‍ – ഫലസ്തീന്‍ ഭൂപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. ബന്ധികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം നിര്‍ണയിക്കുന്നതിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പാക്കാനും അതിന് അവരുടെ കുടുംബങ്ങളെ സഹായിക്കാനും റെഡ് ക്രോസ് താല്‍പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ ബന്ധികളുടെ കൈമാറ്റം ഇസ്രയേല്‍ ഭരണകൂടവും ഹമാസുമായി ബന്ധപ്പെട്ട വിഷയമാണ്. എന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍, വെസ്റ്റ്ബാങ്ക്, ഗസ്സ എന്നീ പ്രദേശങ്ങളൂടെ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് മോറെര്‍ നടത്തിയത്. അവിടങ്ങളിലെ മാനുഷിക സ്ഥിതിയും ഗസ്സക്ക് മേലുള്ള ഉപരോധത്തിന്റെ അനന്തരഫലങ്ങളും ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോലും സാധിക്കാത്ത ഫലസ്തീന്‍ തടവുകാരുടെ ബന്ധുക്കളുടെ പ്രയാസങ്ങളും നേരിട്ട് അറിയുന്നതിനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും അവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടിയും വെസ്റ്റ്ബാങ്കില്‍ നടക്കുന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കലും അദ്ദേഹത്തിന്റെ യാത്രയുടെ ഉദ്ദേശ്യമായിരുന്നു. ബന്ധികളുടെ വിഷയത്തില്‍ മൊറേറുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ഹമാസ് പുറത്തുവിട്ടിട്ടില്ല.

Related Articles