Current Date

Search
Close this search box.
Search
Close this search box.

ഫ്രന്റ്‌സ് വനിതാ വിഭാഗം കലാസാഹിത്യ വേദി ഏരിയാ തല പരിപാടികള്‍ക്ക് തുടക്കമായി

മനാമ: ഫ്രന്റ്‌സ് വനിതാ വിഭാഗം കലാസാഹിത്യ വേദി ഏരിയാ തല പരിപാടികള്‍ക്ക് തുടക്കമായി. മുഹറഖ് ഏരിയയിലെ സംഗമം അറാദ് ബേ പാര്‍ക്കില്‍ സംഘടിപ്പിച്ചു. പ്രബന്ധാവതരണം, പ്രസംഗം, ഗാനങ്ങള്‍ , കവിതകള്‍, നാടന്‍പാട്ട്, കഥ, പാചകം, ആര്‍ട്ട് & ക്രാഫ്റ്റ്, ക്വിസ്, വാര്‍ത്താ അവലോകനം, സംഘ ഗാനം എന്നീ പരിപാടികള്‍ നടന്നു.  . സ്ത്രീകളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളിലെ പ്രാമാണികത എന്നീ വിഷയത്തില്‍ നുസ് റത്ത് നൗഫല്‍ പ്രബന്ധം അവതരിപ്പിച്ചു. സമകാലിക സമൂഹത്തിലെ സ്ത്രീ പദവി, ആത്മ സംസ്‌കരണം എന്നീ വിഷയങ്ങളില്‍  സുബൈദ, സമീറ എന്നിവര്‍  പ്രസംഗവും ഹേബ, റഷീദ എന്നിവര്‍  ഗാനവും ആലപിച്ചു. ഗ്‌ളാസ് പെയിന്റിങ് പരിശീലനത്തിന് റിയ നൗഷാദ് നേതൃത്വം നല്‍കി. സുമയ്യ, ജസീന എന്നിവര്‍  കവിതയും, നാസിയ, ഷഹ് നാസ് എന്നിവര്‍  പാചകവും അവതരിപ്പിച്ചു. റുബീന വാര്‍ത്താവലോകനവും മുബീന നാടന്‍ പാട്ടും റസീന കഥയും ഷബീറ ക്വിസ് പരിപാടിയും നടത്തി. ഹേബയും സംഘവും ജസീനയും സംഘവും സമീറയും സംഘവും സംഘഗാനം അവതരിപ്പിച്ചു.  മുഹറഖ് ഏരിയ പ്രസിഡന്റ് ജാസ്മിന്‍ നാസര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍  ഷഫ്‌ന ഹക്കീം സ്വാഗതവും സുബൈദ മുഹമ്മദലി നന്ദിയും പറഞ്ഞു. ജസീന മുനീര്‍ പരിപാടി നിയന്ത്രിച്ചു.

മനാമ ഏരിയ കലാ സാഹിത്യ വേദി സിഞ്ചിലെ ഫ്രന്റ്‌സ് ഹാളില്‍ നടത്തിയ പരിപാടിയില്‍  റഷീദ സുബൈര്‍  കവിതാലാപനം നടത്തുകയും  ഫര്‍സാന, നൂര്‍ജഹാന്‍  എന്നിവര്‍  പ്രസംഗിക്കുകയും ചെയ്തു. മെഹ്‌റയും സംഘവും നിഷാനയും സംഘവും സംഘഗാനം ആലപിക്കുകയും ജലീസയും സംഘവും നാടന്‍ പാട്ട് പാടുകയും ചെയ്തു. ‘കാന്‍വാസ് പെയിന്റിങ്’ സല്‍മ ഫാത്തിമയും ‘ജ്വല്ലറി മേകിങ്’  ഹസീന കബീറും പരിചയപ്പെടുത്തി. ജമീല ഇബ്രാഹീം  ക്വിസ് പരിപാടിക്ക് നേതൃത്വം നല്‍കി. മനാമ ഏരിയ പ്രസിഡന്റ് നദീറ ഷാജി അധ്യക്ഷത വഹിച്ച പരിപാടിയില്‍  മെഹറ സ്വാഗതമാശംസിച്ചു. ഷഹീന നൗമല്‍  പ്രാര്‍ഥന നിര്‍വഹിക്കുകയും നിഷാന താജുദ്ദീന്‍ സമാപനം നിര്‍വഹിക്കുകയും ചെയ്തു.

വെസ്റ്റ് റിഫ ദിശ സെന്ററില്‍ വനിതാ വിഭാഗം റിഫ ഏരിയനടത്തിയ കലാസാഹിത്യ സംഗമത്തില്‍ റസീല തയ്യല്‍ പരിശീലനം നല്‍കി. ശെരീഫ, നസീബ, സഈദ, ബൈന, അനന്യ, ഷാനി എന്നിവര്‍  കലാപരിപാടികള്‍  അവതരിപ്പിച്ചു. റിഫ ഏരിയ പ്രസിഡന്റ്  സഈദ റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍  സോന സക്കരിയ സമാപനം നിര്‍വഹിച്ചു. ശൈമില പ്രാര്‍ഥന നിര്‍വഹിച്ചു.

 

Related Articles