Current Date

Search
Close this search box.
Search
Close this search box.

ഫ്രന്റ്‌സ് ദേശീയ ദിനാഘോഷം ജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി

മനാമ: ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം ജന പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. യൂത്ത് ഇന്ത്യ, കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ദിന റാലിയിലൂം സമ്മേളനത്തിലും ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങളും സാമൂഹികസാംസ്‌കാരിക മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളുടെയും സാന്നിധ്യം ആഘോഷത്തിന്റെ പൊലിമ വര്‍ധിപ്പിച്ചു. ഉച്ചക്ക് ഒരു മണിക്ക് നടന്ന വര്‍ണ ശബളമായ റാലിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പ്രവാസി സ്‌പോര്‍ട്‌സില്‍ മാറ്റുരക്കാനത്തെിയ മല്‍സരാര്‍ഥികള്‍, ഫ്രന്റ്‌സ്, യൂത്ത് ഇന്ത്യ, മലര്‍വാടി, ടീന്‍ ഇന്ത്യ പ്രവര്‍ത്തകരും അനുഭാവികളും, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അണി ചേര്‍ന്നു. ബാന വാദ്യം, കോല്‍ക്കളി , ഒപ്പന തുടങ്ങിയ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയ റാലിയില്‍ ബഹ്‌റൈന്‍ പതാകകളും തോരണങ്ങളും കയ്യിലേന്തിയ ജനക്കൂട്ടം അണിയായി നിരന്ന് നീങ്ങിയപ്പോള്‍ കണ്ണിനും കാതിനും ആനന്ദം പകര്‍ന്നു. റാലിയെ തുടര്‍ന്ന് ബഹ്‌റൈന്‍ ദേശീയ ഗാനാലപനത്താടെ ആരംഭിച്ച പൊതുസമ്മേളനം ബഹ്‌റൈന്‍ പാര്‍ലമെന്റംഗം അലി ഈസ ബൂഫര്‍സാന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍, എക്‌സിക്യൂട്ടീവ് അംഗം ജയ്ഫര്‍ മയ്ദാനി, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ് ണ പിള്ള, വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരത്ത്, സെക്രട്ടറി എന്‍.കെ വീരമണി, സാമൂഹിക പ്രവര്‍ത്തകരായ കെ. ജനാര്‍ദനന്‍, സേവി മാത്തുണ്ണി, ബഷീര്‍ അമ്പലായി, കെ.ടി സലീം, അസീല്‍ അബ്ദുറഹ്മാന്‍, ചെമ്പന്‍ ജലാല്‍, നാസര്‍ മഞ്ചേരി, സാനി പോള്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, പ്രോഗ്രാം കണ്‍വീനര്‍ കെ.എം മുഹമ്മദ്, ഫ്രന്റ്‌സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, കിംസ് ബഹ്‌റൈന്‍ മെഡിക്കല്‍ സെന്റര്‍ പ്രതിനിധി കെ. സഹല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി സ്വാഗതമാശംസിക്കുകയും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ് നന്ദി ആശംസിക്കുകയും ചെയ്തു.

Related Articles