Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ – ഇസ്രയേല്‍ സമാധാന സമ്മേളനം ഫ്രാന്‍സ് നീട്ടി

പാരീസ്: അടുത്തയാഴ്ച്ച പാരീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫലസ്തീന്‍ – ഇസ്രയേല്‍ സമാധാന സമ്മേളനം ജനുവരി ആദ്യത്തിലേക്ക് ഫ്രാന്‍സ് നീട്ടിവെച്ചു. ഡിസംബര്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സമാധാന സമ്മേളനം നീട്ടിവെച്ചതായി ഫ്രാന്‍സ് അറിയിച്ചതായി പാരീസിലെ ഫലസ്തീന്‍ അംബാസഡര്‍ സല്‍മാന്‍ അല്‍ഹറഫി ബുധനാഴിച്ച രാവിലെ ‘സൗത്വു ഫലസ്തീന്‍’ റേഡിയോയിലൂടെ വ്യക്തമാക്കി. സമ്മേളനത്തിന് കൂടുല്‍ നന്നായി മുന്നൊരുക്കം നടത്താനും വിജയിപ്പിക്കുന്നതിനും വേണ്ടിയാണ് തിയ്യതി നീട്ടിയതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കുമിടയില്‍ സമാധാനമുണ്ടാക്കുന്നതിനായി ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഇസ്രയേല്‍ ഫ്രാന്‍സിനെ അറിയിക്കുകയും ചെയ്തിരുന്നു. ഫലസ്തീനികളുമായി നേരിട്ട് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടത്. സമ്മേളനത്തിലേക്ക് പാരീസ് എഴുപതോളം രാഷ്ട്രങ്ങളെ ക്ഷണിക്കുമെന്ന് പി.എല്‍.ഒ എക്‌സിക്യൂട്ടീവ് സമിതി സെക്രട്ടറി സാഇബ് അരീഖാത് പത്രപ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തതാണ്. സമാധാന സമ്മേളനത്തിന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തന്റെ പിന്തുണ നവംബറില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Related Articles