Current Date

Search
Close this search box.
Search
Close this search box.

പ്രവാചക ഹിജ്‌റ ചരിത്രവും സന്ദേശവും; സെമിനാര്‍ ഒക്‌ടോബര്‍ രണ്ടിന്

കോട്ടക്കല്‍: ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സംഘടിപ്പിക്കുന്ന ‘പ്രവാചക ഹിജ്‌റ ചരിത്രവും സന്ദേശവും’ സെമിനാര്‍ ഒക്‌ടോബര്‍ 2, തിങ്കളാഴ്ച കോട്ടക്കല്‍ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. സെമിനാറില്‍ അബ്ദുസ്സമദ് സമദാനി, ശൈഖ് മുഹമ്മദ് കാരകുന്ന്, സി.പി ഉമര്‍ സുല്ലമി, ഹാരിസ് ബിന്‍ സലീം, ടി മുഹമ്മദ് വേളം, എം.സി നസീര്‍ എന്നീ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി ടി.പി യൂനുസ് സലീം (ജനറല്‍ കണ്‍വീനര്‍), കെ.വി. ഫൈസല്‍ (കണ്‍വീനര്‍), ഇ. അബ്ദുല്‍ ഗഫൂര്‍ (അക്കമഡേഷന്‍), സലാഹുദ്ദീന്‍ ചൂനൂര്‍ (പ്രചാരണം), കെ.വി അബ്ദുല്‍ ഹമീദ് & നസീര്‍ ടി (മീഡിയ),  ടി.ടി. അലവികുട്ടി (റിസപ്ഷന്‍), അബ്ദുല്‍ അഹദ് & ഷംസുദ്ദീന്‍ (വളണ്ടിയര്‍) എന്നിവര്‍ ഭാരവാഹികളായ സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി. യൂനുസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാന്‍, അബ്ദുറഷീദ് കന്മനം, അബ്ദുറഹീം ആതവനാട്, കെ.വി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles