Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ പ്രസ്താവന ലജ്ജാകരം: ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ മണ്ണില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്ന ഇസ്രയേല്‍ നടപടിയില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ വിമര്‍ശനം രേഖപ്പെടുത്തി. കുടിയേറ്റത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെയുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനകള്‍ അംഗീകരിക്കാനാവാത്തതും ലജ്ജാകരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫലസ്തീനികള്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങളെ എതിര്‍ക്കുന്നത് അവരുടെ പ്രദേശങ്ങളിലെ ജൂത സാന്നിദ്ധ്യം അംഗീകരിക്കാനാവാത്തതിനാലാണെന്നും അതൊരു തരത്തിലുള്ള വംശീയശുദ്ധീകരണമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു.
കുടിയേറ്റത്തെ എതിര്‍ക്കുന്നവര്‍ വംശീയ ശുദ്ധീകരണത്തെ അനുകൂലിക്കുന്നവരാണെന്ന നെതന്യാഹുവിന്റെ പ്രസ്താവനയില്‍ ഉത്കണ്ഠയുണ്ടെന്നും അംഗീകരിക്കാനാവാത്തതും ലജ്ജാകരവുമാണ് അതെന്നും ബാന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം കുടിയേറ്റം നിയമവിരുദ്ധമാണ്. ഫലസ്തീന്‍ മണ്ണിനെ ഞെരുക്കുന്ന അധിനിവേശ നടപടി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles