Current Date

Search
Close this search box.
Search
Close this search box.

നിഷ്പക്ഷത അലങ്കാരമായി നടക്കാനാവില്ല – ദീപ നിശാന്ത്

ഫാഷിസത്തിനെതിരെ പെണ്‍കൂട്ടായ്മ എന്ന തലക്കെട്ടില്‍ ഇസ് ലാമിക് വിമന്‍സ് അസോസിയേഷന്‍ (ഐവ കുവൈറ്റ്) വനിതാ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരിയും കേരളവര്‍മ്മ കോളേജിലെ പ്രൊഫസറുമായ ദീപ നിശാന്ത് മുഖ്യ പ്രഭാഷണം നടത്തി.അഭിമാനകരവും ആഹ്ലാദകരുമായ സ്വതന്ത്ര മതേതര ജീവിതം എന്നതായിരിക്കണം സ്വാതന്ത്രത്തിന്റെ അര്‍ത്ഥമെന്ന് അവര്‍ പറഞ്ഞു .അധികാര കേന്ദ്രങ്ങളുടെ ശാസനകളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ ഭരണകൂടം അതിനെ എങ്ങനെ നേരിടുന്നു എന്ന് നോക്കിയാണ് സ്വാതന്ത്ര്യത്തെ വിലയിരുത്തേണ്ടത്.സമൂഹം വലിയ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ നിഷ്പക്ഷത ഒരു അലങ്കാരമായി കൊണ്ടു നടക്കാനാവില്ലന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.ഐവ പ്രസിഡന്റ് മെഹബൂബ അനീസ് അദ്ധ്യക്ഷത വഹിച്ചു. അധികാര ലഹരിയും വര്‍ഗ്ഗീയവിഷം സമം ചേര്‍ത്ത രാഷ്ട്രീയ സംസ്‌കാരം എല്ലാ മേഖലയിലും വ്യാപിക്കുന്നുണ്ട്.ഇതിനെതിരെ ജനാധിപത്യത്തെ തന്നെ സമരായുധമായി ഉപയോഗപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമികൂടിയാലോചന സമിതി അംഗം പി വി റഹ്മാബി ഉല്‍ഘാടനം ചെയ്തു. ഫാഷിസത്തിനെതിരെ പെണ്‍കുട്ടായ്മ എന്ന തലക്കെട്ട് സ്വീകരിച്ചത് കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ പ്രബുദ്ധതയും ദീര്‍ഘവീക്ഷണമാണ് തെളിയിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഫാഷിസത്തിനെതിരായ പ്രതിരോധം ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ ബാധ്യതയാണ്. കോര്‍പറേറ്റ് ഭീകരതയുടെ യുദ്ധതന്ത്രമാണ് പേടിപ്പിച്ച് നിര്‍ത്തുക എന്നത്.അപരവത്ക്കരണവും ഭിന്നിപ്പിക്കലുമാണ് മറ്റ് തന്ത്രങ്ങള്‍ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ജമാ അത്ത് ഇസ് ലാമി വനിതാ വിഭാഗം സെക്രട്ടറി പി. റുക്‌സാന സംസാരിച്ചു. ചോദ്യങ്ങളെ നിയന്ത്രിക്കുകയും ചോദ്യം ചെയ്യുന്നവരുടെ തല കൊയ്യുകയും ചെയ്യുന്ന ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കല്‍ എല്ലാവരുടെയും ഉത്തരവാദിത്തമാണന്ന് അവര്‍ പറഞ്ഞു.
കുവൈറ്റിലെ വനിതാ സംഘടനാ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാരുമായ ലിസി കുര്യാക്കോസ്,മണിക്കുട്ടി, ശോഭന നായര്‍, കീര്‍ത്തി സുമേഷ്,ശോഭ സുരേഷ്, റീനബ്ലെസ്സന്‍,മിനിസതീഷ്, ശെറിന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കെ ഐ ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരിസമാപന പ്രസംഗം നിര്‍വഹിച്ചു. ഫാഷിസത്തിനെതിരെ സര്‍ഗ്ഗ പ്രതിരോധം പ്രമേയത്തില്‍ കുട്ടികള്‍ സംഗീതശില്പം അവതരിപ്പിച്ചു.ഐവ ഗേള്‍സ് വിംഗ് കുട്ടികള്‍ക്കായി നടത്തിയ  കൈയ്യെഴുത്ത് മാഗസിന്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വൈസ് പ്രസിഡന്റ് സുമയ്യ നിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജനറല്‍ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ റംല അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

 

Related Articles