Current Date

Search
Close this search box.
Search
Close this search box.

നിപ,കട്ടിപ്പാറ വളന്റിയര്‍മാരെ ആദരിക്കുന്നു

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ കേരളം നേരിട്ട കടുത്ത പ്രതിസന്ധികളായ നിപ വൈറസ് ബാധയിലും കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടലിലും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ വളന്റിയര്‍മാരെ ആദരിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവന കൂട്ടായ്മയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആണ് സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നത്.

ജൂണ്‍ 29 വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന സ്‌നേഹാദരം പരിപാടി ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എം.ഐ.ഷാനവാസ് എം.പി,കാരാട്ട് റസാഖ് എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍ (മേയര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), എം.ഐ. അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), കെ.പി രാമനുണ്ണി, ഒ.അബ്ദുറഹ്മാന്‍ ( മാധ്യമം, മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍), യു.വി ജോസ് ഐ.എ.എസ് (കോഴിക്കോട്  ജില്ലാ കലക്ടര്‍), ഡോ. ആര്‍ രാജേന്ദ്രന്‍ (പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ്, കോഴിക്കോട്), ഡോ. എ.എസ് അനൂപ്കുമാര്‍ (ക്രിറ്റിക്കല്‍ കെയര്‍ മേധാവി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍), പി. മുജീബ് റഹ്മാന്‍ (ചെയര്‍മാന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍), പി.സി ബഷീര്‍ (സെക്രട്ടറി, പീപ്പിള്‍സ് ഫൗണ്ടേഷന്‍) തുടങ്ങി സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഭവന നിര്‍മ്മാണം, വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ്, ഡി അഡിക്ഷന്‍ ക്യാമ്പ്, ആതുരസേവനം തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് പീപിള്‍സ് ഫൗണ്ടേഷന്‍.

 

Related Articles