Current Date

Search
Close this search box.
Search
Close this search box.

ദുഖങ്ങള്‍ക്കവധി നല്‍കി മിനാര്‍ പാലിയേറ്റീവ് സംഗമം

പഴയങ്ങാടി: വിധിയുടെ നിയോഗത്തില്‍  വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ കട്ടിലില്‍ തടവിലായവരും  പ്രാഥമികാവശ്യങ്ങള്‍ക്കായി മാത്രം  ചക്ര കസേരകളിലല്‍ സഞ്ചരിച്ചവരുമടങ്ങുന്നവര്‍ ശനിയാഴ്ചയുടെ പകല്‍ പാലിയേറ്റീവ് സംഗമത്തിലൂടെ  ധന്യമാക്കി.  കടല്‍കാറ്റിന്റെ കുളിരും സംഗീതത്തിന്റെ  മധുരവും  കാരുണ്യത്തിന്റെ കനിവും സമ്മേളിച്ചപ്പോള്‍  വേദന സംഹാരികളെ  മറന്നു പോയെന്നു സംഗമത്തിനെത്തിയവര്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍  കുടുംബങ്ങള്‍ക്കു സായൂജ്യവും. 
മൊട്ടാമ്പ്രം മിനാര്‍ സംഘടിപ്പിച്ച മിനാര്‍ പാലിയേറ്റീവ് സംഗമത്തിനെത്തിയത് കനിവും സാന്ത്വനവും തേടുന്ന നൂറ്റിപത്ത് രോഗികളും കുടുംബങ്ങളുമാണ്. . മാട്ടൂല്‍കടല്‍ തീരത്ത്  സെന്‍ട്രല്‍ ചെഷയര്‍ വില്ലേജിലാണ് മിനാര്‍ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചത്. പാര്‍ശ്വ ഭാഗങ്ങള്‍ തളര്‍ന്നു പോയവര്‍, നട്ടെല്ലിന്റെ ക്ഷതത്തെ തുടര്‍ന്ന്  പതിറ്റാണ്ടുകള്‍ കട്ടിലില്‍ തുടരുന്നവര്‍, ജനിതക വൈകല്യങ്ങള്‍ സമ്മാനിച്ച ഭിന്ന ശേഷിക്കാര്‍, അപകടം സമ്മാനിച്ച ദുരന്തങ്ങളില്‍ അനങ്ങാതായവര്‍, തുടങ്ങി കനിവ് തേടുന്ന രോഗാതുരാണ് പാലിയേറ്റീവ് സംഗമത്തിനെത്തിയത്.

Minar
രാവിലെ പത്ത് മണിക്കാരംഭിച്ച സംഗമം ഗള്‍ഫ മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് ഉല്‍ഘാടനം ചെയ്തു. മിനാര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ.മുഹമ്മദ് കുഞ്ഞി അധ്യക്ഷം വഹിച്ചു. യു.പി.സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അസീസ് തായിനേരി കലാ സദസ്സ് ഉല്‍ഘാടനം ചെയ്തു. . കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ആബിദ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് പി.വി.അബ്ദുള്ള, സന്തോഷ്, മഹ്മൂദ് വാടിക്കല്‍  എന്നിവര്‍ പ്രസംഗിച്ചു. പി.കെ.മുഹമ്മദ് സാജിദ് സമാപന പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് നജീബ് മുട്ടം സ്വാഗതവും ആഷിദ് പുഴക്കല്‍ നന്ദിയും പറഞ്ഞു.
മാജിക് ഷോ, പുല്ലാങ്കുഴല്‍, ഗാനമേള, മിമിക്രി തുടങ്ങിയ വിവിധ കലാപരിപാടികള്‍ സംഗമത്തില്‍ അരങ്ങേറി. സംഗമത്തിനെത്തിയവര്‍ക്ക് വൈവിധ്യമാര്‍ന്ന ഭക്ഷണ വിരുന്നും സംഘാടകര്‍ ഒരുക്കി. ജോണ്‍സന്‍ പുഞ്ചക്കാട്. ജിനേഷ് ജി.അറത്തില്‍, ഫ്‌ളൈ പയ്യന്നൂര്‍ ഗായകരായ കവിത ബിജു,സജീവന്‍ പുത്തൂര്‍, ദിനേശന്‍, ബാബു ദാമോദര്‍, ശബീര്‍ കുന്നരു, ചക്കര ബാബു, പ്രതീഷ് മലപ്പട്ടം എന്നിവര്‍ ഗാനങ്ങളാലപിച്ചു. വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂള്‍, വാദിഹുദ വിമന്‍സ് അക്കാദമി, ക്രസന്റ് നര്‍സിങ്ങ കോളജ്, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും സംഗമത്തില്‍ സേവനസജ്ജരായി
കെ.സി.ഖമറുദ്ദീന്‍,പി.അബ്ദുല്‍ ഖാതര്‍ മാസ്റ്റര്‍, ഏ.കെ.അബ്ദുല്‍ റശീദ്, എസ്.കെ.മുസ്തഫ, കെ.പി.റാശിദ്, എ.പി.വി.മുസ്തഫ, ടി.എം.വി.ഹംസ, മുട്ടം പുരുഷു, എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

 

 

Related Articles