Current Date

Search
Close this search box.
Search
Close this search box.

ദര്‍സ് വിദ്യാര്‍ഥികളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

മലപ്പുറം: 2017 ജനുവരിയില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുല്‍തഖാ ദാരിസീന്‍ മുതഅല്ലിം കോണ്‍ഫറന്‍സിലേക്ക് പള്ളി ദര്‍സ് വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. മത വിദ്യാര്‍ത്ഥികളുടെ ഉത്തമ സ്വഭാവങ്ങള്‍, ദര്‍സ് പഠനത്തിലെ മത വിഷയങ്ങള്‍ (ഫിഖ്ഹ്, തഫ്‌സീര്‍, ഹദീസ്, അഖീദ, താരീഖ് തുടങ്ങിയവ) , ദര്‍സ് പഠനത്തിലെ മറ്റു സഹായക വിഷയങ്ങള്‍ (നഹ്‌വ്, സ്വര്‍ഫ്, ബലാഗ, മന്‍ത്വിഖ്, ഹന്‍ദസ തുടങ്ങിയവ) എന്നതാണ് പ്രബന്ധ വിഷയങ്ങള്‍. ഒരു വിഷയത്തില്‍ ഒരാളെന്ന നിലയില്‍ ഒരു സ്ഥാപനത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് വരെ പങ്കെടുക്കാം. 10 പേജില്‍ കവിയാത്ത ടൈപ്പ് ചെയ്ത പ്രബന്ധം 2016 ഡിസംബര്‍ 20ന് മുമ്പായി [email protected] എന്ന ഇമെയിലിലേക്കോ മലപ്പുറം സുന്നി മഹലിലേക്കോ അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: 9747505550, 9447353478, 9846154885

Related Articles