Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ അന്നഹ്ദ ഒറ്റക്ക് മത്സരിക്കും

തൂനിസ്: തുനീഷ്യയില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഒറ്റക്ക് മത്സരിക്കാനൊരുങ്ങി അന്നഹ്ദ മൂവ്‌മെന്റ്. മെയ് ആറിന് നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളികളും മിത ഇടതു വാദികളുമായ നിദാ പാര്‍ട്ടിയുമായാണ് ഏറ്റുമുട്ടല്‍.

ഇരു പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാന്‍ ടുണീഷ്യയിലെ ഭരണകക്ഷി ശ്രമിക്കുന്നുണ്ട്. ‘നിദാ പാര്‍ട്ടിയുമായി ഞങ്ങള്‍ക്ക്  യാതൊരു വിധ സഖ്യവുമില്ല. ഞങ്ങള്‍ തീര്‍ത്തും വിഭിന്നമായി രണ്ടും പാര്‍ട്ടികളാണ്.’ അന്നഹ്ദ വക്താവ് അബ്ദുല്‍ കരീം അല്‍ ഹാറൂനി പറഞ്ഞു.

2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരൊറ്റ പാര്‍ട്ടിക്ക് മാത്രം അധികാരം നല്‍കാന്‍ ജനം തയാറായില്ല. രാജ്യത്തെ രണ്ടു പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലക്ക് ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കണോ ഇരുപക്ഷത്തു നിന്നും മത്സരിക്കണോ എന്നു ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് ഇരു വിഭാഗമായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്താനായി തുനീഷ്യയിലെ ഏതു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും അന്നഹ്ദ തയാറാണ്. അത് ഇടതുപക്ഷമാണെങ്കിലും മതേതരവാദികളാണെങ്കിലും ദേശീയവാദികളോ ഇസ്ലാമിസ്റ്റുകളോ ആണെങ്കിലും ഞങ്ങള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്നും അല്‍ ഹാറൂനി പറഞ്ഞു.

 

 

Related Articles