Current Date

Search
Close this search box.
Search
Close this search box.

തീവ്രവാദികള്‍ക്കെതിരെ ശക്തമായ സൈനിക നടപടിയുമായി ഈജിപ്ത്

കൈറോ: രാജ്യത്തുടനീളം ശക്തമായ സൈനിക നടപടിക്കൊരുങ്ങി ഈജിപ്ത്. ഭീകരവാദികളെയും ക്രിമിനല്‍ സംഘങ്ങളെയും ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് രാജ്യത്തുടനീളം സൈന്യം നടപടി ആരംഭിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ മരുഭൂമിയിലും നൈല്‍ നദീതീരത്തും സിനായി പ്രവിശ്യയിലുമാണ് വെള്ളിയാഴ്ച സൈന്യം നടപടി ശക്തമാക്കിയത്. മേഖലകളില്‍ നിന്നും സായുധ സംഘങ്ങളെ പൂര്‍ണമായും നീക്കം ചെയ്യാനാണ് സൈനിക നടപടികൊണ്ടുദ്ദേശിക്കുന്നതെന്ന് കേണല്‍ താമര്‍ പറഞ്ഞു.

സൈന്യവും പൊലിസും സംയുക്തമായാണ് രാജ്യത്തെ തീവ്രവാദ സംഘടനകള്‍ക്കെതിരെ നടപടി ആരംഭിച്ചത്. ഇസ്‌ലാമിക തീവ്രവാദം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നീക്കം.

തീവ്രവാദികളെ നേരിടാനുള്ള പരിശീലനവും യുദ്ധതന്ത്രവും അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കാനുള്ള നിര്‍ദേശവും സൈന്യത്തിന് നല്‍കിയിട്ടുണ്ട്. നിയമ നിര്‍വഹണസേനയുമായി സഹകരിച്ചാണ് നടപടി. സൂയസ് കനാല്‍ നഗരമായ ഇസ്മാഇലിയ്യയില്‍ സൈനിക വിമാനങ്ങളുടെ മുരള്‍ച്ച കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വടക്കന്‍ സിനായിയില്‍ ഐ.എസ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഇതിനോടകം നൂറുകണക്കിന് പൊലിസുകാരും സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

 

Related Articles