Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ യൂറോപിലെ വിരുന്നുകാരല്ല, വീട്ടുകാര്‍ തന്നെയാണ്: എര്‍ദോഗാന്‍

അങ്കാറ: യൂറോപ്യന്‍ യൂണിയന്‍ സംവിധാനങ്ങള്‍ക്കോ രാഷ്ട്രങ്ങള്‍ക്കോ യൂറോപ്പില്‍ നിന്നും ഞങ്ങളെ പുറത്താക്കാനാവില്ല, കാരണം ഞങ്ങള്‍ ഇവിടത്തെ വിരുന്നുകാരല്ല വീട്ടുകാര്‍ തന്നെയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. യൂറോപ്യന്‍ യൂണിയനുമായും അതിലെ ചില രാഷ്ട്രങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ നിലവിലെ രാഷ്ട്രീയ വടംവലികളുടെ ഫലമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അങ്കാറയിലെ പ്രസിഡന്റിന്റെ ആസ്ഥാനത്ത് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ രാഷ്ട്രവും സംസ്‌കാരവും നാഗരികതയുമായി കഴിഞ്ഞ 650 വര്‍ഷത്തിലേറെയായി തുര്‍ക്കിക്കാര്‍ യൂറോപിലുണ്ട്. ഭാവിയിലും അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ രംഗത്ത് വരേണ്ട കാലമായിരിക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ ഞങ്ങള്‍ തന്ന വാഗ്ദാനങ്ങള്‍ ബോധപൂര്‍വം പാലിക്കാതിരിക്കുകയാണെന്നും യൂറോപ്യന്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് എര്‍ദാഗാന്‍ വ്യക്തമാക്കി. അവര്‍ തങ്ങളുടെ കരാറുകള്‍ പാലിക്കുമ്പോള്‍ ഞങ്ങളുടെ സദുദ്ദേശ്യം വെളിപ്പെടുത്തും. യൂണിയനിപ്പോള്‍ തുര്‍ക്കിക്ക് നേരെ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ഭാവിയില്‍ യൂണിയനിലെ രാഷ്ട്രങ്ങളില്‍ നിന്നുണ്ടാവില്ലെന്ന് ആര് ഉറപ്പുനല്‍കുമെന്നും അദ്ദേഹം ചോദിച്ചു. ദുരിതമനുഭവിക്കുന്ന അലപ്പോ, മൂസില്‍, തല്‍അഫര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ തുര്‍ക്കിക്കാരുടെ സഹോദരങ്ങളാണെന്നും മിഡിലീസ്റ്റിലെ സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles