Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അല്‍അഖ്‌സയിലെ പിന്‍മാറ്റം: നെതന്യാഹു

തെല്‍അവീവ്: ഫലസ്തീനികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മസ്ജിദുല്‍ അഖ്‌സ കവാടങ്ങളില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ ഗേറ്റുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രസ്തുത പിന്‍മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ മന്ത്രിസഭയുടെ പ്രതിവാര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം സ്വീകരിച്ചിട്ടുള്ളത് അത്ര എളുപ്പമുള്ള ഒരു തീരുമാനമല്ലെന്ന് എനിക്കറിയാം. ഇസ്രയേലിന്റെ സുരക്ഷാചുമതല വഹിക്കുന്ന പ്രധാനമന്ത്രിയെന്ന നിലയില്‍ സമചിത്തതയോടെയും കൃത്യമായ അവബോധത്തോടെയും ഒരു തീരുമാനമെടുക്കല്‍ എനിക്ക് നിര്‍ബന്ധമായിരുന്നു. മൊത്തത്തിലുള്ള സ്ഥിതി പരിഗണിച്ചാണ് ഞാന്‍ ഈ തീരുമാനം എടുത്തത്. പ്രത്യേകിച്ചും ഇസ്രയേല്‍ വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍. അതില്‍ ചിലതൊന്നും പൊതുജനങ്ങള്‍ക്ക് അറിയില്ല. പൊതുജനം ഇക്കാര്യം മനസ്സിലാക്കണം. എന്ന് അദ്ദേഹം പറഞ്ഞു.
അല്‍അഖ്‌സയിലെ നടപടികളില്‍ നിന്നുള്ള പിന്‍മാറ്റത്തെ 70 ശതമാനം ഇസ്രയേലികളും കീഴടങ്ങലായിട്ടാണ് കണക്കാക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ‘ഇസ്രയേല്‍ ടുഡേ’ പത്രം ഈ നടപടിയെ വിമര്‍ശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

Related Articles