Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളുടെ രാജ്യം യു.എ.ഇയുടെ അധീനതയിലെന്ന് യെമന്‍ ആഭ്യന്തര മന്ത്രി

സന്‍ആ: യു.എ.ഇയുടെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് ഏദനിലേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ സാധിക്കുന്നില്ലെന്ന് യെമന്‍ ആഭ്യന്തര മന്ത്രി അഹ്മദ് അല്‍ മിസ്‌രി പറഞ്ഞു. ഏമിറേറ്റുകള്‍ നമ്മെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തുറമുഖത്തേക്ക് പോകാന്‍ യു.എ.ഇയുടെ അനുമതി വേണം. അമേരിക്കയിലെ പി.ബി.എസ് നെറ്റ്‌വര്‍ക്കിനു നല്‍കിയ അഭിമുഖത്തിലാണ് അല്‍ മിസ്‌രി ഇക്കാര്യമറിയിച്ചത്.

യു.എ.ഇയും സൗദിയുമായുണ്ടാക്കിയ സഖ്യം ഹൂതികള്‍ക്കെതിരെ പോരാടാന്‍ സഹായകരമായിരുന്നു. ഹൂതികള്‍ക്കെതിരെ പോരാടാന്‍ വേണ്ടിയാണ് അവര്‍ ഇവിടെ ക്യാംപ് ചെയ്യുന്നത്. മേഖല ഹൂതികളില്‍ നിന്നും സ്വതന്ത്രമാക്കപ്പെട്ടാല്‍ ആ രാജ്യത്തെ സര്‍ക്കാരുകള്‍ക്ക് അവിടെ ഭരിക്കാന്‍ അനുമതി നല്‍കണം അദ്ദേഹം പറഞ്ഞു. ഹൂതികള്‍ക്കെതിരെ പോരാടാന്‍ യെമനെ സഹായിക്കാനാണ് യു.എ.ഇ യെമനിലെത്തിയത്. എന്നാല്‍ രാജ്യം ഇപ്പോള്‍ യു.എ.ഇയുടെ അധീനതയിലെന്നാണ് ആഭ്യന്തര മന്ത്രി അനൗദ്യോഗികമായി പ്രഖ്യാപിച്ചത്.

 

Related Articles