Current Date

Search
Close this search box.
Search
Close this search box.

ജൂതന്‍മാര്‍ക്ക് ഫ്രാന്‍സിനേക്കാള്‍ സുരക്ഷ ഇറാനില്‍: മആരീവ് പത്രം

തെല്‍അവീവ്: ജൂതന്‍മാരെ സംബന്ധിച്ചടത്തോളം ഫ്രാന്‍സിനേക്കാള്‍ സുരക്ഷിതത്വമുള്ള ഇടമായിട്ടാണ് ഇറാന്‍ കണക്കാക്കപ്പെടുന്നതെന്ന് ഇസ്രയേല്‍ പത്രമായ മആരീവ്. ഏകദേശം 25,000 ജൂതന്‍മാര്‍ ഇറാനില്‍ വസിക്കുന്നുണ്ട്. അവിടത്തെ മതന്യൂനപക്ഷമായിട്ടാണ് അവര്‍ എണ്ണപ്പെടുന്നത്. രാ്ര്രഷ്ടീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെയും ഏതെങ്കിലും പക്ഷം പിടിക്കാതെയുമാണ് അവര്‍ ജീവിക്കുന്നത്. മൂന്ന് തവണ ഇറാന്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കഴിഞ്ഞ ഒമ്പത് വര്‍ഷമായി എം.പിയായി തുടരുന്ന ജൂതനായ സിയാമിക് മൊര്‍സെദഗിനെ ഉദ്ധരിച്ചാണ് മആരീവ് റിപോര്‍ട്ട്. ഇറാനില്‍ വെച്ച് ഹീബ്രു ഭാഷയില്‍ തന്നെ തന്റെ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2013ല്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഐക്യരാഷ്ട്രസഭ സന്ദര്‍ശിച്ചപ്പോള്‍ ഇറാന്‍ പാര്‍ലമെന്റിലെ ഏക് ജൂത എം.പിയായ താനും കൂടെയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ തവണ തെഹ്‌റാന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ജൂതസമൂഹം ആരാധനാ കാര്യങ്ങളില്‍ കാണിക്കുന്ന ശ്രദ്ധ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടുവെന്ന് മആരീവ് റിപോര്‍ട്ടര്‍ ഗിദ്ഓന്‍ കോട്ട്‌സ് പറഞ്ഞു. അവിടത്തെ ജൂത ആരാധാന കേന്ദ്രങ്ങളില്‍ നിരവധി പേരാണ് ഒത്തുചേരുന്നതെന്നും വലിയ സുരക്ഷിതത്വ ബോധവും ശാന്തതയും അവര്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓരോ ജൂത ദേവാലയത്തിനും ഒരൊറ്റ ഇറാന്‍ സൈനികന്‍ മാത്രമാണ് കാവലുള്ളതെന്നും യഥാര്‍ഥത്തില്‍ അതുപോലും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles