Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ നൂരിയ്യയുടെ വിദ്യാഭ്യാസ ദഅ്വാ പദ്ധതികള്‍ വിജയിപ്പിക്കുക: സാദിഖലി ശിഹാബ് തങ്ങള്‍

പട്ടിക്കാട്: ജാമിഅ നൂരിയ്യയുടെ വിവിധ വിദ്യാഭ്യാസ ദഅ്വാ പദ്ധതികള്‍ വിജയിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ജാമിഅഃ നൂരിയ്യക്ക് കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സഹ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍  വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി സയ്യിദ് ശിഹാബ് തങ്ങളുടെ നാമധോയത്തില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന നാഷണല്‍ മിഷന്‍ പദ്ധതികളും പൊതുജന വിദ്യാഭ്യാസ പദ്ധതിയായ ഇസ്ലാമിക് ഓണ്‍ലൈന്‍ പ്രോഗ്രാമും ഏറെ ശ്രദ്ധേയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.  
ജാമിഅയുടെ 55ാം വാര്‍ഷിക 53ാം സനദ്ദാന സമ്മേളനത്തിന്റെ ജി.സി.സി തല പ്രചരണോല്‍ഘാടനം  കുവൈത്തിലെ ഫഹാഹീലില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍, യോഗത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി അദ്ധ്യക്ഷനായി, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ കല്ലായി, കെ.എം.സി.സി സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍, ദാറു തഅ്ലീമുല്‍ ഖുര്‍ആന്‍ എം.ഡി ജമാല്‍ സാഹിബ്, ഇസ്മാഇല്‍ ഹുദവി, മുഹമ്മദലി ഫൈസി, മുഹമ്മദലി ശിഹാബ് തങ്ങള്‍ ഫൈസി, മന്‍സൂര്‍ ഫൈസി ചെറുവാടി, അബ്ദുല്‍ കരീം ഫൈസി പ്രസംഗിച്ചു.

 

Related Articles