Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ നൂരിയ്യഃ എ.പി ഉസ്താദിനെ അനുസ്മരിച്ചു

പെരിന്തല്‍മണ്ണ: പണ്ഡിത തേജസ്സും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടുമായിരുന്ന എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനയും ജാമിഅഃ കാമ്പസില്‍ നടന്നു. അനുസ്മരണ സംഗമം കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ലളിത ജീവിതത്തിലൂടെ സമൂഹത്തിന് മാതൃക നല്‍കിയ സാത്വികനായ പണ്ഡിതനായിരുന്നു എ.പി മുഹമ്മദ് മുസ്‌ലിയാരെന്നും സമസ്തക്കും ജാമിഅഃ നൂരിയ്യഃക്കും നികത്താനാക്കത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി. കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ ഫൈസി ഹൈതമി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, എം.ടി കുഞ്ഞുട്ടി ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, തോളൂര്‍ ഹസന്‍ ഹാജി, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, എ.പി അബ്ദുറഹീം ഫൈസി സംസാരിച്ചു.

Related Articles