Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് 25 കുട്ടികള്‍

വെസ്റ്റ് ബാങ്ക്: ഫലസ്തീനിലെ ഗസ്സയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം ഇസ്രായേല്‍ സൈന്യം കൊന്നു തള്ളിയത് 25 കുഞ്ഞുങ്ങളെ. ഗസ്സ മുനമ്പിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മാത്രം കണക്കാണിത്. ഫലസ്തീനിലെ കുട്ടികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്.

അത്യാധുനിക വെടിക്കോപ്പുകളുപയോഗിച്ച് മന:പൂര്‍വം കുട്ടികളെ കൊലപ്പെടുത്തകയാണ് ഇസ്രായേല്‍ ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു. ഇതില്‍ 21 കുട്ടികളെയും പട്ടാളം നേരിട്ട് വെടിവെച്ചാണ് കൊന്നത്. 11 പേര്‍ക്ക് കഴുത്തിലും ഞെഞ്ചിലുമാണ്് വെടിയേറ്റത്. ഇസ്രായേല്‍ സൈന്യം അവരുടെ ക്രൂരമായ ആക്രമണങ്ങള്‍ തുടരുകയാണെന്നും അവര്‍ക്ക് യാതൊരു വിധ ഭീഷണിയുമില്ലാനിട്ടു പോലും കുട്ടികളെ വരെ അവര്‍ തെരഞ്ഞു പിടിച്ച് കൊല്ലുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസ്സയിലെ കുട്ടികളെ ഇസ്രായേല്‍ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്നതും നിത്യസംഭവമാണ്.
ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം പതിവാണ്. ഗസ്സ മുനമ്പിലും വെസ്റ്റ് ബാങ്കിലുമായി 128 അതിക്രമണങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അരങ്ങേറിയത്. ഗ്രേറ്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് നിരവധി പേര്‍ക്ക് പരുക്കേറ്റത്.

 

Related Articles