Current Date

Search
Close this search box.
Search
Close this search box.

ഖത്തറുമായുള്ള സുരക്ഷാ സഹകരണ കരാറില്‍ എര്‍ദോഗാന്‍ ഒപ്പുവെച്ചു

അങ്കാറ: ഖത്തറുമായുള്ള സൈനിക സഹകരണ കരാറിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് അതുസംബന്ധിച്ച ധാരണാപത്രത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ഒപ്പുവെച്ചു. ഇതോടെ പ്രസ്തുത കരാര്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. തുര്‍ക്കി സൈനികരുടെ ഒന്നാമത്തെ സംഘത്തെ ഖത്തിറിലെ സൈനിക താവളത്തില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. 2015ല്‍ ഉണ്ടാക്കിയ കരാറിന് 2016ന്റെ അവസാനത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു.
പുതിയ കരാറനുസരിച്ച് തുര്‍ക്കിക്ക് ഖത്തറിലെ സൈനിക താവളത്തില്‍ തങ്ങളുടെ സൈനികരെ വ്യന്യസിക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ ഖത്തറില്‍ മറ്റൊരു സൈനിക താവളം സ്ഥാപിക്കാനുള്ള അവകാശവും ഇതിലൂടെ തുര്‍ക്കിക്ക് ലഭ്യമാവും. സുരക്ഷാ സൈനികരുടെ പഠന പരിശീലനങ്ങളിലും പരസ്പരം സഹകരിക്കാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കി. സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച പശ്ചാത്തലത്തില്‍ ഖത്തറിന് കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് തുര്‍ക്കിയുടെ ഈ നീക്കം.

Related Articles