Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ നിന്ന് ഭിന്നമായി മതേതര ഭരണകൂടങ്ങളാണ് ഞങ്ങളാഗ്രഹിക്കുന്നത്: ഉതൈബ

വാഷിംഗ്ടണ്‍: കേവലം നയതന്ത്ര വിയോജിപ്പല്ല ഖത്തറുമായിട്ടുള്ളതെന്നും മറിച്ച് മിഡിലീസ്റ്റിന്റെ ഭാവിയുമായി ബന്ധപ്പെട്ട യു.എ.ഇയുടെയും സൗദിയുടെയും ഈജിപ്തിന്റെയും ജോര്‍ദാന്റെയും ബഹ്‌റൈന്റെയും കാഴ്ച്ചപ്പാടിലുള്ള ഒരുപരിധിയോളം തത്വശാസ്ത്രപരമായ വിയോജിപ്പാണ് അതെന്നും വാഷിംഗ്ടണിലെ യു.എ.ഇ അംബാസഡര്‍ യൂസുള്‍ അല്‍ഉതൈബ. പത്ത് വര്‍ഷത്തിനപ്പുറം മിഡിലീസ്റ്റില്‍ സുസ്ഥിരമായ മതേതര ഭരണകൂടങ്ങളുണ്ടാവണമെന്നാണ് യു.എ.ഇയും സൗദിയും ജോര്‍ദാനും ഈജിപ്തും ബഹ്‌റൈനും ആഗ്രഹിക്കുന്നത്. ഖത്തര്‍ താല്‍പര്യപ്പെടുന്നതില്‍ നിന്ന് വിരുദ്ധമാണിത്. എന്ന് പി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉതൈബ പറഞ്ഞു. അഭിമുഖത്തിന്റെ ഒരു ഭാഗം യു.എ.ഇ എംബസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഖത്തര്‍ മുസ്‌ലിം ബ്രദര്‍ഹുഡ്, ഹമാസ്, താലിബാന്‍, എന്നീ പ്രസ്ഥാനങ്ങളെയും സിറിയയിലെയും ലിബിയയിലെയും സായുധ ഗ്രൂപ്പുകളെയും പിന്തുണച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ അഞ്ച് രാഷ്ട്രങ്ങളുടെയും കാഴ്ച്ചപ്പാടിന് വിരുദ്ധമാണ് ആ പിന്തുണയെന്നും ഉതൈബ പറഞ്ഞു. ഖത്തര്‍ വിരുദ്ധ കാമ്പയിന്റെ മുന്നോടിയായി നടന്ന പ്രവര്‍ത്തനങ്ങളില്‍ ഉതൈബ വഹിച്ച പങ്ക് ഈയടുത്ത് ചോര്‍ന്നിരുന്നു.

Related Articles