Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കായി സൗദി സല്‍വ അതിര്‍ത്തി തുറക്കുന്നു

റിയാദ്: ഇലക്ട്രോണിക് പെര്‍മിഷനുകള്‍ ഒന്നും ഇല്ലാതെ തന്നെ ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് കരമാര്‍ഗം സല്‍വ അതിര്‍ത്തിയിലൂടെ പ്രവേശനം അനുവദിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നിര്‍ദേശിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ അദ്ദേഹത്തിന്റെ സ്വന്തം ചെലവില്‍ ദോഹ എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയില്‍ എത്തിക്കുന്നത് സൗദിയ്യ എയര്‍ലൈന്‍സ് വിമാനം അയക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ‘ഇരു വിശുദ്ധ ഹറമുകളുടെയും സേവകന്റെ അതിഥികള്‍’ പദ്ധതിയുടെ ഭാഗമായി കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ദമ്മാം, ഇഹ്‌സാഅ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് ഖത്തര്‍ തീര്‍ഥാടകരെ കൊണ്ടുവരാനും സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള മുഴുവന്‍ തീര്‍ഥാടകരും സല്‍മാന്‍ രാജാവിന്റെ സ്വന്തം ചെലവില്‍ അതിഥികളായി സ്വീകരിക്കപ്പെടുമെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മുമ്പില്‍ സൗദി അറേബ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതിന്നെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

Related Articles