Current Date

Search
Close this search box.
Search
Close this search box.

കോവിഡ് പ്രതിസന്ധി അവസാനിക്കുന്നത് വരെ വിദേശികള്‍ക്ക് പ്രവേശനമില്ലെന്ന് സൗദി

റിയാദ്: രാജ്യത്ത് കോവിഡ് പ്രതിസന്ധി തീരുന്നത് വരെ വിദേശികള്‍ക്ക് പ്രവേശവമുണ്ടാകില്ലെന്ന് സൗദി അറിയിച്ചു. രാജ്യത്തിനു പുറത്തുള്ള വിദേശികരളായവര്‍ക്ക് സൗദിയിലേക്ക് വരാന്‍ അനുവാദമുണ്ടാകില്ലെന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. സൗദിയില്‍ ജോലി ചെയ്യുന്ന ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം നാട്ടിലെത്തി തിരിച്ചു പോകാന്‍ കഴിയാത്തവര്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാകുക. നിരവധി മലയാളികളടക്കം ഇത്തരത്തില്‍ ലീവിന് വന്ന് നാട്ടിലുണ്ട്. അത്തരക്കാര്‍ക്ക് തിരിച്ച് സൗദിയിലെത്തി ജോലിയില്‍ പ്രവേശിക്കാന്‍ ഇനിയും വൈകും. കഴിഞ്ഞ ദിവസം സൗദി പാസ്‌പോര്‍ട് ജനറല്‍ ഡയറക്ടറേറ്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. സൗദിക്ക് പുറത്തുള്ള വിദേശികളുടെ ട്വീറ്റുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Related Articles