Current Date

Search
Close this search box.
Search
Close this search box.

കാനഡയില്‍ മുസ്‌ലിം പള്ളിക്ക് നേരെ വെടിവെപ്പ്; അഞ്ച് മരണം

ക്യൂബക്‌സിറ്റി: ക്യൂബക് സിറ്റിയിലെ മുസ്‌ലിം പള്ളിക്ക് നേരെ ഒരു സംഘം അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഞായറാഴ്ച്ച രാത്രി ക്യൂബക് സിറ്റി ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലാണ് സംഭവം. തോക്കുധാരികളായ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രാര്‍ത്ഥനാ സമയത്താണ് ആക്രമണം നടന്നത്. സംഭവസമയത്ത് ഏകദേശം 40-ഓളം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് ക്യൂബക് പോലിസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇത് കാടത്തമാണെന്ന്’ പള്ളിയുടെ പ്രസിഡന്റ് മുഹമ്മദ് യാംഗുയി പ്രതികരിച്ചു. ആക്രമണം നടക്കുന്ന സമയത്ത് യാംഗുയി പള്ളിയില്‍ ഉണ്ടായിരുന്നില്ല. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യൂ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും, ഇരകളെ ആശ്വസിപ്പിക്കുകയും ചെയ്തു.
പള്ളിക്ക് നേരെ മുമ്പും ഇസ്‌ലാംവിരുദ്ധരുടെ ആക്രമണമുണ്ടായിരുന്നു. 2016 ജൂലൈയില്‍ റമദാന്‍ മാസത്തില്‍, പള്ളിയുടെ കവാടത്തില്‍ പന്നിയുടെ തല കൊണ്ടിട്ട സംഭവം വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Related Articles