Current Date

Search
Close this search box.
Search
Close this search box.

ഐക്യരാഷ്ട്രസഭയില്‍ അല്‍ജസീറക്കെതിരെ പരാതിയുമായി യു.എ.ഇ

ന്യൂയോര്‍ക്ക്: അല്‍ജസീറ ചാനലിനെ സംബന്ധിച്ച യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് സ്വീകരിച്ചതായി ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് സ്ഥിരീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.എ.ഇ ഭരണകൂടവുമായി ചര്‍ച്ച നടത്തുന്നതിനെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സാമി സൈദ് ബിന്‍ റഅദ് സ്വാഗതം ചെയ്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. തീവ്രവാദ ചിന്തകള്‍ക്ക് പ്രചാരം നല്‍കുന്നു, സെമിറ്റിക് വിരുദ്ധത വളര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് കത്തില്‍ യു.എ.ഇ അല്‍ജസീറക്കെതിരെ ഉന്നയിച്ചിട്ടുള്ളതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നുള്ളത്. ഈ ആവശ്യത്തില്‍ ഐക്യരാഷ്ട്ര സഭ കടുത്ത രോഷം പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തന മാനദണ്ഡങ്ങളോട് യോജിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അല്‍ജസീറയുടെ അറബ്, ഇംഗ്ലീഷ് ചാനലുകള്‍ നിയമപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ദശലക്ഷക്കണക്കിന് പ്രേക്ഷകരാണ് അതിനുള്ളതെന്നും സൈദ് റഅദ് അല്‍ഹുസൈന്റെ വക്താവ് പറഞ്ഞു.

Related Articles