Current Date

Search
Close this search box.
Search
Close this search box.

ഐഎസ് വിരുദ്ധ പോരാട്ടം; പുതിയ വഴികള്‍ തേടണമെന്ന് കെറി

വാഷിംഗ്ടണ്‍: ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ പുതിയ വഴികള്‍ തേടണമെന്നും വിവര കൈമാറ്റം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അമേരിക്ക നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര സഖ്യത്തിലെ അംഗങ്ങളോട് പറഞ്ഞു. പുതിയ ഭാഷകളും പ്രദേശങ്ങളും സ്വീകരിച്ച് ഐഎസ് തങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐഎസിനെതിരെ വലിയ മുന്നേറ്റം സഖ്യത്തിന് സാധ്യമായിട്ടുണ്ട്. അതിന്റെ പോരാളികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുകയാണ്. ഇറാഖിലെ മൗസില്‍ നഗരം ഐഎസില്‍ നിന്ന് വീണ്ടെടുക്കാന്‍ സാധിച്ചത് ഈ പോരാട്ടത്തിലെ നിര്‍ണായക മാറ്റത്തെയാണ് കുറിക്കുന്നത്. എന്ന് സഖ്യത്തിലെ രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ കെറി പറഞ്ഞു.
ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ ഇനി നടത്തേണ്ട സൈനിക നീക്കങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഐഎസിനെതിരെയുള്ള പോരാട്ടം വിലയിരുത്തുന്നതിനും ഭാവപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് യോഗം ചേര്‍ന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടര്‍ കാര്‍ട്ടര്‍ പറഞ്ഞു.

Related Articles