Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് കോടതി 14 പേരുടെ വധശിക്ഷാ വിധി കൂടി മുഫ്തിക്ക് കൈമാറി

കെയ്‌റോ: വധശിക്ഷ വിധിക്കപ്പെട്ട 14 പേരുടെ ശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച അഭിപ്രായം തേടിക്കൊണ്ട് ഈജ്പ്ത് സൈനിക കോടതി ബന്ധപ്പെട്ട രേഖകള്‍ ഈജിപ്ത് ഗ്രാന്റ് മുഫ്തിക്ക് കൈമാറി. 2014ല്‍ ഫറാഫറയില്‍ പോലീസുകാര്‍ ഒളിഞ്ഞിരുന്ന സ്ഥലം ആക്രമിക്കുകയും 21 സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെയുള്ളത്. മുന്‍ ഈജിപ്ത് മിലിറ്ററി ഓഫീസറായ ഹിശാം അശ്മാവി വധശിക്ഷ വിധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരാളാണെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പുള്ള ഒരു നടപടി ക്രമമാണ് മുഫ്തിയുടെ അഭിപ്രായം തേടല്‍. ഈജിപ്തിലെ നിയമം അനുസരിച്ച് മുഫ്തിയുടെ അഭിപ്രായം സ്വീകരിക്കാനും തള്ളാനും ജഡ്ജിക്ക് അധികാരമുണ്ട്. 14 പേരുടെ വധശിക്ഷ സംബന്ധിച്ച രേഖകള്‍ ബുധനാഴ്ച്ചയാണ് പടിഞ്ഞാറന്‍ കെയ്‌റോയിലെ സൈനിക കോടതി മുഫ്തിക്ക് കൈമാറിയതെന്ന് പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക സംഘത്തിലെ ഒരാളായ ഖാലിദ് അല്‍മിസ്‌രി പറഞ്ഞു. രണ്ട് പേരുടെ സാന്നിദ്ധ്യത്തിലും 12 പേര്‍ക്ക് അവരുടെ അസാന്നിദ്ധ്യത്തിലുമാണ് ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 11നുള്ള സിറ്റിംഗില്‍ അന്തിമവിധിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സാധാരണയായി ഈജിപ്ഷ്യന്‍ സൈനിക കോടതി പ്രതികള്‍ക്കെതിരെയുള്ള വിധി ഔദ്യോഗികമായി പ്രഖ്യാപിക്കാറില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഈജിപ്ഷ്യന്‍ കോടതികള്‍ നൂറുകണക്കിനാളുകള്‍ക്ക് മേലുള്ള വധശിക്ഷാ വിധികള്‍ മുഫ്തിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഭൂരിപക്ഷവും ശിക്ഷയിളവ് ചെയ്തു കൊടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles