Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ – അര്‍ജന്റീന സൗഹൃദ മത്സരത്തിനെതിരെ വ്യാപക പ്രതിഷേധം

 ഇസ്രായേലിന്റെ 70ാം സ്ഥാപക ദിനത്തിന്റെ ഭാഗമായി ജൂണ്‍ ഒന്‍പതിന് സംഘടിപ്പിക്കുന്ന ഇസ്രായേല്‍ – അര്‍ജന്റീന സൗഹൃദ മത്സരത്തിനെതിരെ വ്യാപക പ്രതിഷേധം. ഇസ്രായേലുമായുള്ള മത്സരത്തില്‍ യാതൊരു സൗഹൃദവുമില്ലെന്നും ടീം അര്‍ജന്റീനയും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും മത്സരത്തില്‍ നിന്നും പിന്മാറണമെന്നുമാണ് സോഷ്യല്‍ മീഡിയകളിലടക്കം ആവശ്യമുന്നയിക്കുന്നത്.

ഫലസ്തീനികളെ ഇഞ്ചിഞ്ചായി വെടിവച്ചുകൊല്ലുന്ന ഇസ്രായേലുമായുള്ള സൗഹൃദ മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ വോട്ടെടുപ്പും ക്യാംപയിനും നടത്തുന്നുണ്ട്. ഫലസ്തീനിലെ ബി.ഡി.എസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിലും ക്യാംപയിന്‍ നടത്തുന്നുണ്ട്.

ഫലസ്തീനിലെ യുവ ഫുട്‌ബോളറായ മുഹമ്മദ് ഖലീല്‍ പുറത്തുവിട്ട വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കാല്‍മുട്ടുകള്‍ രണ്ടും തകര്‍ന്ന് ഫുട്‌ബോള്‍ ഭാവി അസ്തമിച്ച് കിടക്കുകയാണ് ഖലീല്‍. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ് തനിക്ക് കിട്ടിയ മെഡലുകളും കപ്പുകളും പിടിച്ചു നില്‍ക്കുന്ന ഫോട്ടോകളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരായുധരും നിരപരാധികളുമായ ഫലസ്തീനികള്‍ക്കു നേരെ വെടിവെപ്പ് നടത്തുന്ന ഇസ്രായേല്‍ സ്വയം വെള്ള പൂശാന്‍ വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്നും വിമര്‍ശനമുണ്ട്. സ്വാതന്ത്ര്യ സമരത്തിനു വേണ്ടിയുള്ള ഫലസ്തീന്‍ ഫുട്‌ബോള്‍ താരങ്ങളടക്കമുള്ളവരുടെ അവകാശങ്ങള്‍ ഇസ്രായേല്‍ ഹനിക്കുകയാണ്. ക്യാംപയിനിലൂടെ കുറ്റപ്പെടുത്തുന്നു.

മൂന്ന് മില്യണ്‍ ഡോളറാണ് മാച്ച് നടത്താന്‍ ഇസ്രായേല്‍ ചിലവഴിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ മറച്ചുപിടിക്കുകയാണ് മത്സരത്തിലൂടെ ഇസ്രായേല്‍ ഉദ്ദേശിക്കുന്നത്. അര്‍ജന്റീനക്കും ലയണല്‍ മെസ്സിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകര
ുള്ളത് പോലെ ഫലസ്തീനിലും അറബ് രാജ്യങ്ങളിലുമുണ്ടെന്നും ആരാധകരെല്ലാം മത്സരത്തില്‍ നിന്ന് പിന്മാറാന്‍ അര്‍ജന്റീനയോട് ആവശ്യപ്പെടണമെന്നും ബി.ഡി.എസ് മൂവ്‌മെന്റിന്റെ ഓണ്‍ലൈന്‍ നിവേദനത്തില്‍ പറയുന്നുണ്ട്.

കത്തിന്റെ പൂര്‍ണരൂപം:

Dear Lionel Messi and Argentina National Football Team,

We urge you to cancel your friendly match with Israel, scheduled for June 9, 2018, due to Israel’s long record of human rights abuses, on and off the field.
Israel arrests, harasses and kills Palestinian players. It destroys Palestinian stadiums and denies Palestinian footballers the right to travel to play. And, Israeli football leagues include clubs based in illegal Israeli settlements built on stolen Palestinian land .

Israeli snipers killed more than 40 unarmed Palestinians in Gaza and injured thousands. Mohammed Khalil, a Palestinian footballer who was demonstrating with thousands for their basic human rights, was shot by a sniper in both legs, ending his football career.This is not the first time Israeli bullets have ended Palestinians’ football careers. And, it won’t be the last under Israel’s violent regime of occupation and apartheid.

Messi, your game with Israel is political. The Israeli government will use it to cover-up its brutal attacks on Palestinians, on and off the field.There is nothing ‘friendly’ about military occupation and apartheid. Don’t play Israel until Palestinians’ human rights are respected.

Don’t team up with Israeli apartheid!

 

 

Related Articles