Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് റഷ്യയില്‍ നിന്നും 36 യുദ്ധ ടാങ്കറുകള്‍ സ്വീകരിച്ചു

ബഗ്ദാദ്: ടി-90 വിഭാഗത്തില്‍പ്പെട്ട 36 റഷ്യന്‍ നിര്‍മിത യുദ്ധ ടാങ്കറുകള്‍ ഇറാഖ് റഷ്യയില്‍ നിന്നും സ്വീകരിച്ചു. ഇറാഖും റഷ്യയും തമ്മിലുണ്ടാക്കിയ പര്‍ച്ചേഴ്‌സ് ഉടമ്പടി പ്രകാരമാണ് ടാങ്കുകള്‍ വാങ്ങിയത്. മൊത്തം 73 യുദ്ധ ടാങ്കറുകളുടെ ഇടപാടാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയത്. ഏപ്രിലോടെ മുഴുവന്‍ ടാങ്കറുകളും റഷ്യ ഇറാഖിന് കൈമാറും. ഇറാഖ് സൈനിക മേധാവി ജനറല്‍ ഉസ്മാന്‍ അല്‍ ഗനീമിയാണ് തിങ്കളാഴ്ച ഇക്കാര്യമറിയിച്ചത്. പൂര്‍ണമായും കവചിത ആയുധങ്ങളടങ്ങിയ അത്യാധുനിക യുദ്ധ ടാങ്കുകളാണിത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് തുടരുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തിനിടെ ഇറാഖിന്റെ നിരവധി യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും പടക്കോപ്പുകളുമാണ് നശിപ്പിക്കപ്പെട്ടത്. ഇറാഖ് സൈന്യവും ഐ.എസ് തീവ്രവാദികളും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ഇതിനോടകം ഇറാഖ് തകര്‍ന്നു ചാമ്പലായിട്ടുണ്ട്.

ഇറാഖിന്റെ വടക്ക്- പടിഞ്ഞാറ് ഭാഗം കൈയേറിയ ഐ.എസില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇറാഖിന്റെ സൈനിക നടപടി. 2014 പകുതിയോടെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ യുദ്ധം രൂക്ഷമാകുന്നത്. യു.എസ് നിര്‍മിത യുദ്ധ ടാങ്കുകളും യു.എസിന്റെ സൈന്യത്തിന്റെ സഹായത്തോടെയുമായിരുന്നു ഇറാഖിന്റെ യുദ്ധം. ഏറെക്കുറെ മേഖറലയെ ഐ.എസില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ടെന്നാണ് ഇറാഖിന്റെ വാദം.

 

Related Articles