Current Date

Search
Close this search box.
Search
Close this search box.

ഇറാഖും സിറിയയും വിഭജിക്കപ്പെടുമെന്ന സൂചനകളാണ് ലഭിക്കുന്നത്: സി.ഐ.എ മേധാവി

വാഷിംഗ്ടണ്‍: ഇറാഖും സിറിയയും വിഭജിക്കപ്പെടാനുള്ള സാധ്യതകളാണ് പ്രകടമാവുന്നതെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി ജോണ്‍ ബ്രണ്ണന്‍. ഇരു രാഷ്ട്രങ്ങളിലും ശരിയായ രീതിയില്‍ ഭരണം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കപ്പെടാനുള്ള സാധ്യതയില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കിലെ സി.ടി.സിക്ക് (Centennial Transition Center) നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്.
സിറിയയും ഇറാഖും ധാരാളം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. അതിന് പുറമെ വലിയ തോതിലുള്ള നാശനഷ്ടങ്ങളും വിഭാഗീയതയും ഉണ്ടായിരിക്കുന്നു. അതുകൊണ്ടു തന്നെ ഇരു രാഷ്ട്രങ്ങളും വിഭജിക്കപ്പെടുന്നതിന്റെ സൂചനകളാണ് കാണുന്നത്. സിറിയിയലും ഇറാഖിലും ഉണ്ടായിരിക്കുന്ന വിടവ് നികത്തി ഒന്നിപ്പിക്കുന്നതിന്റെ സാധ്യത എത്രത്തോളമാണെന്ന് എനിക്കറിയില്ല. എന്നാല്‍ നീതിയിലധിഷ്ഠിതമായ ഭരണം നടത്തുന്ന ഒരു കേന്ദ്ര ഭരണകൂടം ഇരു രാഷ്ട്രങ്ങളിലും ഉണ്ടാകാനുള്ള സാധ്യതയില്‍ എനിക്ക് ഒരു ഉറപ്പുമില്ല. എന്ന് ബ്രണ്ണന്‍ പറഞ്ഞു. സിറിയയിലും ഇറാഖിലും സ്വേച്ഛാധിപത്യ സ്വഭാവമുള്ള കേന്ദ്ര ഭരണകൂടങ്ങളെ തന്റെ രാഷ്ട്രം ആഗ്രഹിക്കുന്നില്ലെന്നും അത്തരം ഭരണത്തിന്റെ ഫലമായുള്ള പ്രശ്‌നങ്ങള്‍ക്കാണ് പ്രദേശം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles