Current Date

Search
Close this search box.
Search
Close this search box.

ഇടത് പക്ഷത്തിന്റെ സംഘ് പരിവാര്‍ വിരുദ്ധത കാപട്യം: എസ്.ഐ.ഒ

കണ്ണൂര്‍: ഫാഷിസ്റ്റ് വിരുദ്ധതയെക്കുറിച്ച് സംസാരിക്കുകയും ഫാഷിസത്തിന്റെ ഇരകളുടെ സ്വത്വത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഇടത് പക്ഷത്തിന്റെ സംഘ് പരിവാര്‍ വിരുദ്ധത കാപട്യമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിന്‍ഡ്ല്‍ ’17 ടീന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടകം പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസ്ഥാവന സംഘ് പരിവാറിനും സി.പി.ഐ.എമ്മിനും ഒരേ ഭാഷയാവുന്നത് അതിനുദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശബീര്‍ എടക്കാട് അധ്യക്ഷത വഹിച്ചു. ഹൈസ്‌കൂള്‍ & ഹയര്‍ സെക്കന്ററി വിഭാഗം സെക്രട്ടറി ജവാദ് അമീര്‍ സ്വാഗതവും ക്യാമ്പ് കണ്‍വീനര്‍ നസീം പൂതപ്പാറ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി ശബീര്‍ ഇരിക്കൂര്‍, പി.ആര്‍. സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍, അലി ഫായിസ്, മശ്ഹൂദ് കാടാച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles