Current Date

Search
Close this search box.
Search
Close this search box.

ആളുകളെ കുത്തിനിറച്ച് ഈജിപ്തിലെ കരുതല്‍ തടവു കേന്ദ്രങ്ങള്‍

കെയ്‌റോ: ഈജിപ്തില്‍ കരുതല്‍ തടവുകാരെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളില്‍ ആളുകളെ കുത്തിനിറച്ചിരിക്കുകയാണെന്ന് ഈജിപ്തിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ ശേഷിയുടെ 300 ശതമാനം വരെ ആളുകളെ അതില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. കരുതല്‍ തടവിന്റെ പരമാവധി കാലാവധി 24 മാസം എന്നതില്‍ പുനരാലോചന നടത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ അവസ്ഥക്ക് മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും ദീര്‍ഘകാലം കരുതല്‍ തടങ്കലില്‍ കഴിയുന്ന ഒരാള്‍ പിന്നീട് നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെടുമ്പോള്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കെയ്‌റോ ക്രിമിനല്‍ കോടതി ഏഴ് പേരെ കുറ്റവിമുക്തരാക്കിയിരുന്നു. നിയമ വിരുദ്ധമായ 33 മാസം കരുതല്‍ തടവില്‍ പാര്‍പ്പിക്കപ്പെട്ട ആയഃ ഹിജാസി അവരില്‍ ഒരാളാണ്. ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കേസുകളിലാണ് കരുതല്‍ തടവിന്റെ പരമാവധി കാലാവധി നടപ്പാക്കാറുള്ളത്. കരുതല്‍ തടവുകാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ധനവിന്റെ ഫലമായി നിശ്ചയിക്കപ്പെട്ട പരിധിയുടെ അനേകമിരട്ടി ആളുകളെയാണ് തടവറകളില് അടച്ചിട്ടിരിക്കുന്നത്.
2011ലെ വിപ്ലവത്തിന് ശേഷം കടുത്ത രാഷ്ട്രീയ സംഘര്‍ഷാവസ്ഥയിലൂടെയാണ് ഈജിപ്ത് കടന്നു പോകുന്നത്. 2013 ജൂലൈയിലുണ്ടായ സൈനിക അട്ടിമറിക്ക് ശേഷം ആ അവസ്ഥ കൂടുതല്‍ ശക്തിപ്പെട്ടു. ഭരണകൂടം മുര്‍സി അനുകൂലികള്‍ക്ക് നേരെ നിര്‍ദയം ആക്രമണം നടത്തി. പതിനായിരക്കണക്കിനാളുകളെ പിടിച്ച് ജയിലുകളില്‍ അടക്കുകയും ചെയ്തു. അതില്‍ ഏറെയും കരുതല്‍ തടവിന്റെ പേരിലായിരുന്നു. ഈജിപ്തില്‍ വ്യാപകമായ രീതിയില്‍ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടെന്ന് പ്രാദേശിക അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

Related Articles